HOME
DETAILS
MAL
ജയലളിതയുടെ വസതിക്കു ബോംബ് ഭീഷണി
backup
July 12 2016 | 04:07 AM
കോയമ്പത്തൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിക്കു ബോംബ് ഭീഷണി. വിഴുപ്പുരം മരക്കാണം പൊലിസ് സ്റ്റേഷനിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലിസുകാര്‍ ഉടന്‍തന്നെ ചെന്നൈ പൊലിസ് കണ്ട്രോള് റൂമിലേക്ക് സന്ദേശം കൈമാറി.
തുടര്‍ന്ന് ബോബ് സ്ക്വാഡും, രഹസ്യാന്വേഷണ വിഭാഗവും ജയലളിതയുടെ വീടും പരിസരവും അരിച്ചുപെറുക്കി. വിഴുപ്പുരത്തെ ഒരു വീട്ടില്‍നിന്നാണ് ഫോണ്‍ ഭീഷണി സന്ദേശമെത്തിയതെന്നു കണ്ടെത്തിയ പൊലിസ് ഫോണ്‍ വിളിച്ചതായി പറയുന്ന 14 കാരനെ കസ്റ്റഡിയിലെടുത്തു.
ബാലനു മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലിസ് പറഞ്ഞു. ഏതാനും മാസം മുമ്പ് ഇതേ നിലയില്‍ ബോംബ് ഭീഷണി നടത്തിയ തഞ്ചാവൂര്‍ സ്വദേശിയായ ജോണ്‍ മൈക്കിളിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."