ശില്പി എസ് നന്ദഗോപാല്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ശില്പി എസ്.നന്ദഗോപാല്‍ (71) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചോളമണ്ഡലത്തിലെ കലാകാരന്മാരുടെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പ്രശസ്ത ചിത്രകാരന് കെ.സി.എസ്. പണിക്കരുടെ മകനാണ് നന്ദഗോപാല്‍. ഭാര്യക്കും മകള്‍ക്കുമൊപ്പം ചെന്നൈയിലായിരുന്നു താമസം.
1946ല്‍ ബാഗ്ലൂരില്‍ ജനിച്ചു. മദ്രാസ് ലയോള കോളജില്‍ നിന്ന് ഊര്ജതന്ത്രത്തില് ബിരുദവും, മദ്രാസ് കോളജ് ഓഫ് ആര്‍ട്സില്‍ നിന്ന് ശില്പകലയില് ഡിപ്ലോമയും നേടി. ശില്പി, ചിത്രകാരന് എന്നീ നിലകളില്‍ അന്തര്‍ദേശീയ പ്രശസ്തനായിരുന്നു നന്ദഗോപാല്‍.
പിതാവായ കെ.സി.എസ് പണിക്കരുടെ സ്വപ്ന ഗ്രാമമായ ചോള മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു നന്ദഗോപാല്‍. ലോഹമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശില്പ മാധ്യമം. ശില്പകലക്കുള്ള ദേശീയ അവാര്‍ഡ്, 1970ല്‍ ലളിതകലാ അക്കാദമി പുരസ്കാരം, ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."