ആരോഗ്യ രംഗത്ത് മാതൃകയായി ആര്യാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ : ആരോഗ്യ രംഗത്ത് മാത്യകയായി ആര്യാട് ഗ്രാമപഞ്ചായത്ത് . മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തിവരുന്നത്. ഇതിനായി കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ജനപ്രതിനിധികള്‍, ഹരിത സേന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രര്‍ത്തകര്‍ അടക്കം പങ്കെടുത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ എല്ലാ തോടുകളും വെട്ടി വ്യത്തിയാക്കി കയര്‍ ഭൂവസ്ത്രം വിരിച്ചിരുന്നു. കാനകള്‍ വ്യത്തിയാക്കി നീരൊഴുക്ക് സാധ്യമാക്കുകയും ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ബോധവത്ക്കരണ ലഘുലേഖകള്‍ എല്ലാ വീടുകളിലും വിതരണം ചെയ്തു. ആര്യാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലും കഴിഞ്ഞ 25 ന് ഔപചാരികമായി ശുചിത്വ ഹര്‍ത്താല്‍ ജനപ്രതിനിധികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും അഭിമുഖ്യത്തില്‍ നടത്തി. പൊതുജനങ്ങളും കുട്ടികളും പങ്കെടുത്തു. തുടര്‍ന്ന് 'ധൂപസന്ധ്യ' പരിപാടിയുടെ ഭാഗമായി 'അപരാജിത ധൂമ ചൂര്‍ണ്ണം' എല്ലാ വീടുകളിലും വിതരണം ചെയ്തു.
ജില്ലാ ആസൂത്രണ സമിതിയുടെ യോഗത്തില്‍ കളക്ടര്‍ സുഹാസ് പഞ്ചായത്ത് സെക്രട്ടറി എസ്. വീണയെ പ്രത്യേകം അഭിനന്ദിച്ചു. രണ്ടാം ഘട്ടം 10 ഓളം മെഡിക്കല്‍ ക്യാംപുകള്‍ നടപ്പാക്കി. ആയൂര്‍വ്വേദ-അലോപ്പതി - ഹോമിയോ സംയുക്ത മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
എല്ലാ ആഴ്ചകളിലും ഡ്രൈഡേ ആചരിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്തുവരുന്നു. ഐക്യഭാരതം സബ്‌സെന്റര്‍ കേന്ദ്രീകരിച്ച് നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിപിന്‍ രാജ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിതാ ഗോപിനാഥ്, പ്രസന്ന രാജേന്ദ്രന്‍, ബി. സുരേഷ്, ശ്രീഅജിതകുമാരി, ബിന്ദു മധുകുമാര്‍, ഡോ. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."