ചാലിയാര്‍ സംരക്ഷണ മുദ്രാവാക്യമുയര്‍ത്തി ജലോത്സവം
എടക്കര: മാലിന്യ മുക്ത ചാലിയാര്‍ എന്ന സന്ദേശം ഉയര്‍ത്തി മുപ്പിനി കടവില്‍ ജലോത്സവം സംഘടിപ്പിച്ചു. ചാലിയാറിനേയും കൈവരികളായ മറ്റുപുഴകളേയും മാലിന്യ മുക്തമാക്കുക, ഇവയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി എടക്കര, മുത്തേടം എന്നീ പഞ്ചായത്തുകളുടെ സഹകരണത്തോടെ എടക്കര പൊതുവേദിയും മുപ്പിനിയിലെ പ്രതീക്ഷ, യുവകേരള എന്നീ ക്ലബുകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്നാണ് ജലോത്സവം സംഘടിപ്പിച്ചത്.
പറക്കും തളിക പാലേങ്കര ഒന്നാം സ്ഥാനവും, യുവ കേരള മുപ്പിനി രണ്ടാം സ്ഥാനവും നേടി. ഡിവൈ.എസ്.പി എം.പി മോഹചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ആലീസ് അമ്പാട്ട്, സി.ടി രാധാമണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെറീന മുഹമ്മദാലി, ടി.പി അഷ്‌റഫലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഇല്‍മുന്നീസ, എ.ടി റജി, കബീര്‍ പനോളി, ഫാ.റോയി വലിയപറമ്പില്‍, പി കെ കുഞ്ഞാപ്പു, ഇ വി ടോമി, ഷാജി എടക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."