യു.എ.ഇയില്‍ നിന്നുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടര്‍ വിമാനം പുറപ്പെട്ടു
കോഴിക്കോട്: അല്‍ഹിന്ദ് ട്രാവല്‍സ് പ്രവാസികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാന സര്‍വിസുകള്‍ക്ക് തുടക്കമായി. യു.എ.ഇയിലെ റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍നിന്ന് യു.എ.ഇ സമയം വൈകിട്ട് 6.45നാണ് സ്പൈസ് ജെറ്റ് 9004 വിമാനം 159 യാത്രക്കാരുമായി കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം രാത്രി 11.30നു എത്തിച്ചേരും. ഇവര്‍ക്ക് ജില്ലാ ഭരണകൂടവും എയര്‍പോര്‍ട്ട് അതോറ്റിയും ആവശ്യമായ സൗകര്യങ്ങളൊരുക്കും. കെ.എം.സി.സിക്കു വേണ്ടിയാണ് അല്‍ഹിന്ദ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. അടുത്ത ചാര്‍ട്ടര്‍ വിമാനം അഞ്ചിനു റാസല്‍ഖൈമയില്‍നിന്ന് പുറപ്പെടും.
വരുംദിവസങ്ങളില്‍ സഊദി, ഖത്തര്‍, കുവൈത്ത്,ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നും അല്‍ഹിന്ദ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലെത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കനുസരിച്ച് സമയക്രമം രൂപപ്പെടുത്തും. അല്‍ഹിന്ദ് ട്രാവല്‍സിന്റെ ഗള്‍ഫിലുള്ള 25 ഓഫിസുകളിലും ഇന്ത്യയിലെ ഓഫിസുകളിലും ഇതിനായി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ സംഘടനകള്‍, കോര്‍പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടിയാണ് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി തേടിയിട്ടുള്ളതെന്ന് അല്‍ഹിന്ദ് റീജ്യനല്‍ മാനേജര്‍ യാസിര്‍ മുണ്ടോടന്‍ പറഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ യാത്രക്കാര്‍ ടിക്കറ്റ് നിരക്കും ഗണ്യമായി കുറയും. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ വിവിധ വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 14ന് അല്‍ഹിന്ദ് രണ്ട്് വിമാനങ്ങള്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ ചെയ്തിരുന്നു. സഊദി ഗവണ്മെന്റ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ 48 മണിക്കൂര്‍ മാത്രം സമയം അനുവദിച്ചിരുന്ന ഘട്ടത്തില്‍ അല്‍ഹിന്ദ് മാത്രമായിരുന്നു ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് പദ്ധതിയില്‍ സര്‍വിസുകള്‍ കുറവായതിനാല്‍ പ്രയാസത്തിലായ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാമ് അല്‍ഹിന്ദ് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."