'സ്ഥാനാര്‍ഥികളിലെല്ലാം തന്നെ കാണാം'; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കമല്ഹാസന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്ഹാസന്. 'എല്ലാ സ്ഥാനാര്‍ഥികള്‍ക്കും എന്റെ മുഖമാണ്. തേര് ആകാതെ സാരഥി ആകുന്നതില്‍ എനിക്ക് അഭിമാനമുണ്ട്'- ചെന്നൈയില്‍ രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ ശേഷം അദ്ദേഹം പ്രതികരിച്ചു.
എല്ലാവര്ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. 50 ലക്ഷത്തോളം ജോലി സൃഷ്ടിക്കുമെന്നും അതില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്നും കമല്ഹാസന് പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച തുടക്കത്തില്‍ തന്നെ ചെന്നൈ സെന്‍ട്രല്‍ ഉള്‍പ്പെടെ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."