'എങ്ങിനെയൊക്കെയാണ് ഒരു സംഭവത്തെ മുസ്‌ലിം വിരുദ്ധതക്കുള്ള അവസരമാക്കി മാറ്റുന്നത്'- മലപ്പുറത്തിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍വ്വതി
കോഴിക്കോട്: പാലക്കാട് ജില്ലയില്‍ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വ്വതി തിരുവോത്ത്. എങ്ങിനെയൊക്കെയാണ് ഒരു സംഭവത്തെ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവസരമാക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള ആയുധമാക്കാതെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാര്‍വ്വതി തന്റെ ട്വീറ്റുകളില്‍ ആവശ്യപ്പെടുന്നു.
ഈ സംഭവത്തെ ഒരു മുസ്‌ലിം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള നിങ്ങളുടെ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ദയവായി പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരം സ്‌ഫോടനാത്മകമായ ക്രൂരകൃത്യങ്ങള്‍ക്ക് നടുവില്‍ മൃഗങ്ങള്‍ അപകടത്തിലാണ്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കൂ..' പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.
ഇനിയും നിങ്ങള്‍ എത്ര വെറുപ്പിന്റെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമെന്നാണ് മറ്റൊരു ട്വീറ്റില്‍ അവര്‍ ചോദിക്കുന്നത്.
'സ്‌ഫോടനാത്മകമായ കെണികള്‍ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്ന ക്രൂരമായ നടപടികള്‍ നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതാണ്. ശിക്ഷാര്‍ഹമായ കുറ്റമാണ് ഇത്. സംഭവിച്ച കാര്യം കേട്ട് തകര്‍ന്നുപോയി. എന്നാല്‍ ഇപ്പോള്‍ ഇത് ഉപയോഗിച്ച് ഒരു ജില്ലയെ അടിസ്ഥാനമാക്കി വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു- എന്നാണ് പാര്‍വ്വതിയുടെ മറ്റൊരു ട്വീറ്റ്.
Just how you jump at an opportunity to make this an anti-Muslim, hate campaign is astonishing. Focus on the problem. ANIMALS ARE IN DANGER BECAUSE OF CRUEL EXPLOSIVE SNARES. Talk about the actual issue here!
— Parvathy Thiruvothu (@parvatweets) June 3, 2020
ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി കേന്ദ്ര മന്ത്രിമാര്‍ പോലും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."