HOME
DETAILS

തിരുവനന്തപുരം ഗുണ്ടാതലസ്ഥാനം ?

  
backup
March 26 2019 | 01:03 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b4%b2%e0%b4%b8

തിരുവനന്തപുരം: തലസ്ഥാന നഗരം ലഹരി, ഗുണ്ടാ സംഘങ്ങളുടെ പിടിയില്‍. രണ്ടാഴ്ചക്കിടെ മൂന്നു കൊലപാതകങ്ങള്‍ക്കാണു തലസ്ഥാനം സാക്ഷിയായത്. മദ്യലഹരിയിലുള്ള ഗുണ്ടാ പരാക്രമണങ്ങളാണ് മൂന്നു കൊലപാതകങ്ങള്‍ക്കും കാരണമായത്.  കോളനി നിവാസിയും ഓട്ടോ ഡ്രൈവറുമായ കെ.എസ് അനില്‍കുമാറാണ് ഏറ്റവുമൊടുവില്‍ ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായത്. സംഭവത്തില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി കേസുകളിലെ പ്രതിയായ ജീവനാണ് അനിലിനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലിസിനു മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയിലുള്ളത് ജീവന്റെ കൂട്ടാളിയാണെന്നാണു വിവരം. ഗൂണ്ടാകുടിപ്പകയാണു കൊലയിലേക്ക് നയിച്ചതെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം. ജീവനെ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓപറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു.  കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവിന്റെ സംഘത്തില്‍പെട്ടയാളാണു ജീവന്‍. ഗുണ്ടുകാട് സാബുവിന്റെ ഏരിയയില്‍ തന്നെയാണ് അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതും.
കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണു കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരത്തെ നടുക്കിയ മറ്റു രണ്ടു കൊലപാതകങ്ങള്‍.
ആക്രമണങ്ങള്‍ക്കു പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെയാണു പൊലിസിനെ ഞെട്ടിച്ച് വീണ്ടും ഒരു കൊലപാതകം കൂടി നടന്നിരിക്കുന്നത്.  അതേസമയം തലസ്ഥാനത്ത് മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുന്നത് സിറ്റി പൊലിസിനുണ്ടാക്കുന്ന തലവേദന ചെറുതല്ല. പ്രതികളെ ഉടന്‍ പിടികൂടുന്നുണ്ടെങ്കിലും കൊലപാതക സംഭവങ്ങള്‍ക്ക് അറുതിയില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  14 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  14 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  14 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  14 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  14 days ago