പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തോടൊപ്പം എന്നുമുണ്ടാകും: അടൂര്‍ പ്രകാശ്
നെടുമങ്ങാട്: പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തോടൊപ്പം താന്‍ എന്നുമുണ്ടാകുമെന്ന് യു.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. നിര്‍ദിഷ്ട മാലിന്യപ്ലാന്റ് പ്രദേശത്തെ അപൂര്‍വ ജൈവവൈവിധ്യത്തെ നശിപ്പിക്കുമെന്നും ചിറ്റാര്‍ മലിനപ്പെട്ട് അഞ്ചുതെങ്ങ് പ്രദേശം വരെയുള്ള കുടിവെള്ളത്തെ ബാധിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പെരിങ്ങമ്മല പന്നിയോട്ട് കടവിലെ മാലിന്യപ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തില്‍നിന്ന് വൈദ്യുതി എന്നത് അപ്രായോഗികമാണെന്നും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണു നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഭൂപ്രകൃതിയേയും ആദിവാസി സമൂഹത്തേയും ഒന്നാകെ ബാധിക്കുന്ന നിര്‍ദിഷ്ട പ്ലാന്റിനെ തുരത്തിയോടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകണമെന്ന് പറഞ്ഞ അദ്ദേഹം ഈ പ്രദേശത്ത് പ്രകൃതി സൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികള്‍ നടപ്പാക്കുമെന്നും പറഞ്ഞു.
നേതാക്കളായ ഇ. ഷംസുദ്ദീന്‍, ആനാട് ജയന്‍, ഡി. രഘുനാഥന്‍ നായര്‍, ബി. പവിത്ര കുമാര്‍, എം.കെ സലിം, കലയപുരം അന്‍സാരി, ഇടവം ഷാനവാസ്, സുധീര്‍ഷാ സംബന്ധിച്ചു. സമരസമിതി നേതാക്കളായ നിസാര്‍ മുഹമ്മദ് സുല്‍ഫി, സാലി പാലോട്, ഇ. മഹാസേനന്‍, വി. മോഹനന്‍, ശ്രീലതാ ശിവാനന്ദന്‍, വസന്ത, നസീമാ ഇല്യാസ്, വാര്‍ഡ് മെംബര്‍ സജീന യഹിയ തുടങ്ങിയവരും ആദിവാസി സമൂഹവും ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."