ആദിവാസി ക്ഷേമസമിതി പ്രതിഷേധവുമായി ഐ.ടി.ഡി.പി ഓഫിസില്‍
നിലമ്പൂര്‍: പ്രാക്തന ഗോത്രവര്ഗങ്ങള്ക്കായുള്ള വെളിയംതോട് ഇന്ദിരാഗാന്ധി സ്മാരക മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപക നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി എം.ആര് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഐ.ടി.ഡി.പി ഓഫിസിലെത്തി പ്രതിഷേധിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയിലുള്ളരണ്ട് ഒഴിവുകളില്‍ മമ്പാട് വീട്ടിക്കുന്ന് കോളനിയിലെ മുതുവാന്‍ വിഭാഗത്തിലെ രാധാകൃഷ്ണനാണ് ജോലി നിഷേധിച്ചതായി പരാതിയുള്ളത്.
പട്ടികവര്‍ഗ വിഭാഗകാര്‍ക്ക് മുന്ഗണയുണ്ടെന്നിരിക്കേ ബി.എഡ് യോഗ്യതയും സെറ്റും നേടിയ രാധാകൃഷ്ണനെ മനപ്പൂര്‍വം തഴയുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. അതേസമയം ഗവ.ജോയിന്റ് സെക്രട്ടറി, പട്ടിക വര്‍ഗ ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പട്ട എട്ടംഗം സമിതിയാണ് അഭിമുഖം നടത്തിയതെന്ന് ഐ.ടി.ഡി.പി ഓഫിസര്‍ ശ്രീകുമാര്‍ പറഞ്ഞു. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."