HOME
DETAILS
MAL
സുനന്ദ പുഷ്ക്കറിന്റെ മരണം: ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി
backup
July 03 2018 | 06:07 AM
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജൂലൈ ഏഴിന് കോടതിയില്‍ ഹാജരാവണമെന്ന് കോടതി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.
ശശി തരൂരിനെതിരെ ആത്മഹത്യക്കുള്ള പ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിക്കലിനുമെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലിസ് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ദേഹം കോടതിയിലെത്തിയിരിക്കുന്നത്.ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരിഗണിക്കും.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വര്‍ഷം പിന്നിട്ട ശേഷമാണ് ഇപ്പോള്‍ തരൂരിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി പോലീസ് നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."