ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
മൂവാറ്റുപുഴ : ഓട്ടോ മൊബൈല്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന സൂചനാ പണിമുടക്കിനോടനുബന്ധിച്ച് അസോസിയേഷന് ഓഫ് വര്‍ക്ക്ഷോപ്പ് കേരള മൂവാറ്റുപുഴയില്‍ ബി.എസ്.എന്‍.എല്‍.ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 500ല്‍ പരം തൊഴിലാളികള്‍ പങ്കെടുത്ത മാര്‍ച്ച് ഓഫീസിനു മുമ്പില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ എല്‍ദോ എബ്രാഹാം എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ഓള് കേരള ബ്രോക്കേഴ്സ് ആന്റ് ഡീലേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അബ്ദുല്‍ സമദ്, ഓട്ടോ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന് സെക്രട്ടറി റഷീദ് രണ്ടാര്‍കര തുടങ്ങിയവര്‍പ്രസംഗിച്ചു. പ്രകടനത്തിന് അസോസിയേഷന് ഭാരവാഹികളായ ജോര്‍ജ് പീറ്റര്‍, സി.പി.വിന്‍സെന്റ്, ഷംസുദ്ദീന് പേഴക്കാപ്പിള്ളി, ഫെനില്‍ എന്‍.പോള്‍, അലി അള്‍ട്ടിമ, ഡിനില്‍, രഞ്ജി, എല്‍ദോസ് കോതമംഗലം, ജയന് കൂത്താട്ടുകുളം, ബേബി പെരുമ്പാവൂര്‍, രഘു കോലഞ്ചേരി, മധു വാഴക്കുളം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."