HOME
DETAILS

ഗ്യാസ് ഏജന്‍സി ഉടമയുടെ കൊല: പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

  
Web Desk
July 13 2016 | 19:07 PM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95

മഞ്ചേരി: വളാഞ്ചേരി ആലിന്‍ചുവട്  രാഹുല്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍  പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതി (56), എറണാകുളം സ്വദേശി മുഹമ്മദ് യൂസഫ് (51) എന്നിവര്‍ പ്രതികളായ കേസില്‍ 73 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 52 പേരെ  മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 76 രേഖകളും, 21 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കൊലചെയ്യപ്പെട്ട വിനോദ്കുമാറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം 15ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളെ കോടതി നേരിട്ടു ചോദ്യം ചെയ്യുന്നതിനുള്ള തിയതി അന്നു തീരുമാനിക്കും. സാഹചര്യതെളിവുകളും ശാസ്ത്രീയമായ തെളിവുകളും നിര്‍ണായകമായതിന്റെ അടിസഥാനത്തില്‍ ശക്തമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്.
2015 ഒക്ടോബര്‍ എട്ടിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെട്ടേറ്റു മരിച്ചനിലയില്‍ വിനോദിനെയും കഴുത്തില്‍ മുറിവേറ്റനിലയില്‍ ജ്യോതിയേയും മുറിയില്‍ കണ്ടെത്തുകയായിരുന്നു. 38ഓളം മുറിവുകളാണ് വിനോദിനേറ്റിരുന്നത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ജ്യോതിയുടെ പങ്കു വ്യക്തമായത്. മോഷണ ശ്രമമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വീട്ടില്‍ നിന്നും പണവും ആഭരണവും പ്രതി കവര്‍ന്നിരുന്നു. വിനോദ് രണ്ടാംവിവാഹം കഴിച്ചതും അതില്‍ കുട്ടിയുണ്ടാകുകയും ചെയ്തതോടെ സ്വത്തുകള്‍ ഭാഗം വച്ചുപോകുമെന്നു കണ്ടതോടെയാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്. എറണാകുളത്തെ ഇവരുടെ ഫ്‌ളാറ്റിലെ താമസക്കാരനും കുടുംബസുഹൃത്തുമായ യൂസഫിനെ ഇതിനായി കൂടെ കൂട്ടി. രാത്രി വീട്ടില്‍  ഉറങ്ങി കിടക്കുകയായിരുന്ന വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ്  പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി അനസ് വരിക്കോടന്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  3 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  3 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  3 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  3 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  3 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  3 days ago