റേഷന്‍കാര്‍ഡ് അപേക്ഷാ കേന്ദ്രങ്ങള്‍ കലക്ടറുടെ ഉത്തരവിനെതിരേ പഞ്ചായത്തുകള്‍
തിരൂരങ്ങാടി: റേഷന്‍ കാര്‍ഡ് അപേക്ഷാകേന്ദ്രം മിനി സിവില്‍സ്റ്റേഷനില്‍നിന്നു പഞ്ചായത്തുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജില്ലാകലക്ടറും പഞ്ചായത്തുകളും തമ്മില്‍ അഭിപ്രായവ്യത്യാസം. നിലവില്‍ സപ്ലൈ ഓഫിസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതിന്റെ രണ്ടാംഘട്ട നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരേയാണ് ചില പഞ്ചായത്തുകള്‍ രംഗത്തുവന്നത്. കലക്ടറുടെ ഉത്തരവില്‍ പെരുവള്ളൂര്‍ പഞ്ചായത്തിന്റെ വിയോജിപ്പ് താലൂക്ക് സപ്ലൈ ഓഫിസറെ രേഖാമൂലം അറിയിച്ചു.
പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറ്റുമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് മിക്ക പഞ്ചായത്തുകള്‍ക്കും താല്‍പര്യമില്ലെന്നാണ് അറിയുന്നത്. നന്നമ്പ്ര, ഊരകം പഞ്ചായത്തുകള്‍ നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീട് കലക്ടറുടെ അഭിപ്രായത്തോട് യോജിച്ചുപോകാന്‍ തീരുമാനിച്ചു.
ശേഷിക്കുന്ന തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെയും, വള്ളിക്കുന്ന്, മൂന്നിയൂര്‍, എടരിക്കോട്, തെന്നല, തേഞ്ഞിപ്പലം, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര, ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് സപ്ലൈ ഓഫിസര്‍ ബസന്ത് പറഞ്ഞു.
ശനിയാഴ്ച കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് അപേക്ഷകള്‍ പഞ്ചായത്തുകളില്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പ്രതിനിധികളില്‍നിന്നു ആവശ്യമുയര്‍ന്നത്. ഇതേ തുടര്‍ന്ന് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രം പഞ്ചായത്തുകളിലേക്ക് മാറ്റിക്കൊണ്ട് ജില്ലാകലക്ടര്‍ ഉത്തരവിടുകയായിരുന്നു.
റേഷന്‍കാര്‍ഡ് വിഭജനം, റേഷന്‍കാര്‍ഡ് അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് സംസ്ഥാനത്തേക്ക് മാറ്റുക, കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, റേഷന്‍കാര്‍ഡിലെ തെറ്റ് തിരുത്തല്‍, നോണ്‍ റിനീവല്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അപേക്ഷകളാണ് കഴിഞ്ഞ മാസം 25മുതല്‍ ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ സ്വീകരിച്ചു തുടങ്ങിയത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന രണ്ടാംഘട്ടം ഈമാസം 13 മുതല്‍ നടത്താന്‍ ഷെഡ്യൂള്‍ തയാറാക്കുകയും തിയതി മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
കലക്ടറുടെ ഉത്തരവ് നിലവില്‍വന്നതോടെ നേരത്തെ നിശ്ചയിച്ച രണ്ടാംഘട്ട ഷെഡ്യുള്‍ റദ്ദ് ചെയ്യുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിനു കീഴില്‍ 1,20,689 കാര്‍ഡുടമകളാണുള്ളത്. ഇന്നലെവരെ 3,878 പേര്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."