HOME
DETAILS
MAL
യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ച കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും പിഴയും
backup
March 28 2019 | 06:03 AM
തൃശൂര്‍: യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. കേസില്‍ രണ്ടാം പ്രതിയായ തലപ്പിള്ളി താലൂക്കിലെ മേലെ തലശ്ശേരി ദേശത്ത് ചരുവിലപ്പീടികയില് മുസ്തഫയെയാണ് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പാലക്കാട് ജില്ല ചാത്തന്നൂര്‍ ചാഴിയാട്ടിരി ദേശത്ത് മലയംകുന്നത്ത് പരമേശ്വരന് മകന് രജീഷ് എന്ന കുട്ട (32)നെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്.
തലപ്പിള്ളി താലൂക്കിലെ മേലെ തലശ്ശേരിയില്‍ 2012 മാര്‍ച്ച് ആറിനു രാത്രി 10.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."