രണ്ടാം ഭാര്യയെ തീവച്ചു കൊന്ന സംഭവം: ആദ്യഭാര്യക്ക് ഏഴു വര്‍ഷത്തിനു ശേഷം ശിക്ഷ
കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവച്ചു കൊന്ന കേസില്‍ ആദ്യഭാര്യക്കു ശിക്ഷ ലഭിച്ചത് ഏഴു വര്‍ഷത്തിനു ശേഷം. ഉപ്പള ഹിദായത്ത് നഗര്‍ കണ്ണാംബട്ടിയിലെ അബ്ദുര്‍ റഹ് മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസിരിയയെ(21) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആദ്യഭാര്യ ഗോവ സ്വദേശിനി മിസിരിയ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ഇന്നലെ ശിക്ഷിച്ചത്.
2011 ഓഗസ്റ്റ് ഏഴിനു പുലര്‍ച്ചെ ആറോടെയാണ് ഹിദായത്ത് നഗര്‍ കണ്ണാംബട്ടിയില് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അബ്ദുല്‍ റഹിമാന്‍, രണ്ടാം ഭാര്യ നഫീസത്തുല്‍ മിസ്രിയ എന്നിവരുടെ ദേഹത്തേക്ക് ഒന്നാം ഭാര്യ ജനാലയില്‍ കൂടി പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്നു തീവെക്കുകയുമായിരുന്നുവെന്നാണ് കേസ്.
ദേഹത്തേക്ക് തീപിടിച്ചതോടെ ഇരുവരും രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാഴായി. ശരീരത്തിന്റെ മുക്കാല്‍ ഭാഗവും പൊള്ളലേറ്റ നഫീസത്തുല്‍ മിസ്രിയ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. സംഭവ സമയത്ത് ഏഴുമാസം ഗര്‍ഭിണിയായിരുന്നു നഫീസത്തുല്‍ മിസ്രിയ.
സംഭവത്തില്‍ സാരമായി പൊള്ളലേറ്റ അബ്ദുല്‍ റഹിമാന്‍ ദീര്‍ഘ കാലം ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."