കടുത്ത വേനലിലും വറ്റാതെ അകമലവാരത്തെ ജലാശയം
പാലക്കാട്: നാടെങ്ങും വേനല്‍ച്ചൂടില്‍ പൊരിയുമ്പോള്‍ കൊടുംവേനലിലും വറ്റാത്ത മലമ്പുഴ അകമലവാരം പോകുന്ന റോഡരുകിലെ ജലാശയം അതിശയമാകുന്നു.നാലേക്കറോളം വരുന്ന ഏരിയില്‍ ഇപ്പോഴും നിറയെ വെള്ളമുണ്ട്. ഒന്നാംപുഴക്കടുത്തുളള ആതുരാശ്രമം എസ്സ്‌റ്റേറ്റിന് സമീപത്താണ് ഈ ഏരിയുള്ളത്. കൊടുംവേനല്‍ക്കാലത്തും ഈ എരി വറ്റാറില്ലെന്നു്് സാമൂഹിക പ്രവര്‍ത്തകനായ മലമ്പുഴ ഗോപാലന്‍ പറയുന്നു.നൂറു വര്‍ഷത്തോളം പഴക്കമുള്ള ഏരി മുഴുവന്‍ ഇപ്പോള്‍ പാഴ്‌ചെടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ഇതിലെ വെള്ളം ആരും ഉപയോഗിക്കാറില്ല.ചതുപ്പു പ്രദേശമായതിനാല്‍ ഇതിനകത്തു ഇറങ്ങി കുളിക്കാനും കഴിയുന്നില്ല.
അകമലവാരം മലയുടെ താഴ്് വാരത്തുള്ള എല്ലാം പുഴകളും മാസങ്ങള്‍ക്കു മുന്‍പേ വറ്റിവരണ്ടിട്ടും ഏരിയില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമുണ്ട്്. പാഴ്‌ച്ചെടികള്‍ മുഴുവന്‍ നീക്കം ചെയ്താല്‍ ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ച് മലമ്പുഴ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലുള്ള ജനങള്‍ക്ക് ശുദ്ധജലം നല്‍കാന്‍ കഴിയും.
എല്ലായ്‌പ്പോഴും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈ മേഖലയില്‍ ഇതു പോലുള്ള ശുദ്ധജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് ഈപ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."