ദേശീയപാത നിര്‍മാണം: കുടിവെള്ളപദ്ധതി ഇല്ലാതാവുമെന്ന ആശങ്കയില്‍ കുടുംബങ്ങള്‍
കാര്യങ്കോട്, ചെമ്മാക്കര, കടിഞ്ഞിക്കുഴി പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുവാന്‍ വേണ്ടി നടപ്പാക്കിയതാണ് ഈ പദ്ധതി
നീലേശ്വരം: ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കലില്‍ നൂറ്റമ്പതോളം കുടുംബങ്ങള്‍ക്കുള്ള ശുദ്ധജല വിതരണ പദ്ധതിയായ കാര്യങ്കോട്‌തോട്ടുമ്പുറം കുടിവെള്ള വിതരണ പദ്ധതി ഇല്ലാതാവുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ സ്ഥലം അളന്ന് അടയാളപ്പെടുത്തിയതോടെയാണ് ജനങ്ങളും പദ്ധതി ഗുണഭോക്താക്കളും കുടിവെള്ള പദ്ധതി ഇല്ലാതാവുമെന്ന ആശങ്കയിലായത്.
1972ല്‍ പൊതുജനാരോഗ്യ എന്‍ജിനീയറിങ് (പി.എച്ച്.ഇ.ഡി)വകുപ്പില്‍ അന്നത്തെ ഗ്രാമീണ വികസന ബോര്‍ഡ് ചെയര്‍മാന്‍ ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയാണ് കാര്യങ്കോട് തോട്ടുമ്പുറം കുടിവെള്ളപദ്ധതി.
കാര്യങ്കോട്, ചെമ്മാക്കര, കടിഞ്ഞിക്കുഴി പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുവാന്‍ വേണ്ടി നടപ്പാക്കിയതാണ് ഈ പദ്ധതി.
സ്ഥലം എം.പിയും എം.എല്‍.എ രാജഗോപാലനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കാര്യത്തില്‍ ഇടപ്പെട്ട് നൂറ്റമ്പതോളം കുടുംബങ്ങളുടെ കുടിവള്ള പദ്ധതിക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."