HOME
DETAILS
MAL
സ്വദേശികളടക്കം 65 ഭീകരരുടെ ശിക്ഷ വിധിച്ചു
backup
April 19 2017 | 21:04 PM
ജിദ്ദ: സഊദിയില്‍ ആറു മാസത്തിനിടെ സ്വദേശി പൗരന്മാരടക്കം 65 ഭീകരരെ പ്രത്യേക കോടതി ശിക്ഷിച്ചു.
ഐ.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തുകയും ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും വിദേശങ്ങളില്‍ പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത കേസുകളിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
ഇവരില്‍ 96 ശതമാനം പേരും സഊദികളാണ്. കുറ്റത്തിന്റെ തോതനുസരിച്ച് തടവും യാത്രാ വിലക്കും വധശിക്ഷയുമാണ് ഇവര്‍ക്ക് കോടതി വിധിച്ചത്. കോടതി വിചാരണ പൂര്‍ത്തിയാക്കിയ ഭീകരരില്‍ 75 ശതമാനത്തിനും അഞ്ചു വര്‍ഷത്തിലധികം തടവു ശിക്ഷയാണ് വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."