കൂവപ്പടി-ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസിലെ മോട്ടോറുകളുടെ പ്രവര്‍ത്തനം നിലച്ചു നെല്‍കര്‍ഷകര്‍ ആശങ്കയില്്
പെരുമ്പാവൂര്‍: കൂവപ്പടി-ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസിലെ മൂന്നു മോട്ടോറുകളുടെ പ്രവര്‍ത്തനം ഒറ്റയടിക്കു നിര്‍ത്തിയത് നെല്‍ക്കര്‍ഷകര്‍ക്കു തിരിച്ചടിയായി.
കാലവര്‍ഷത്തിന്റെ അളവു കുറഞ്ഞതോട പാടത്തു വെള്ളമില്ലാത്ത അവസ്ഥയാണ്. ഉഴവും നടീലും നടക്കുന്ന സമയത്താണ് വെള്ളമില്ലാത്തത്. ചേരാനല്ലൂര്‍, മങ്കുഴി, തോട്ടുവ പ്രദേശങ്ങളിലെ 100 ഏക്കര്‍ പാടശേഖരത്തെ ജലക്ഷാമം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 75 എച്ച്.പിയുടെ മോട്ടോറുകളാണ് ഇവിടെയുള്ളത്.
മഴക്കാലത്തു പെരിയാറില്‍ വെള്ളം ഉയരുമ്പോള്‍ സാധാരണയായി രണ്ടു മോട്ടോറുകള്‍ കരയ്ക്കു കയറ്റി വയ്ക്കും. മഴവെള്ളം ലഭിക്കുന്നതിനാല്‍ മൂന്നാമത്തെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാറില്ല.എന്നാല്‍, ഏതു സമയത്തും പ്രവര്‍ത്തന സജ്ജമായിരിക്കും ഈ മോട്ടോര്‍. മഴ കുറഞ്ഞതോടെ പാടശേഖരങ്ങളില്‍ വെള്ളം കുഞ്ഞു.
ബ്ലായിപ്പാടം, നെട്ടോറ തുടങ്ങിയ പാടശേഖരങ്ങളിലാണ് വെള്ളം കുറഞ്ഞിരിക്കുന്നത്. ഒരു മോട്ടോര്‍ എങ്കിലും പ്രവര്‍ത്തിപ്പിച്ചാലെ വെള്ളം ലഭിക്കുകയുള്ളൂ. മുന്നറിയിപ്പില്ലാതെ മൂന്നു മോട്ടോറുകളുടെയും പ്രവര്‍ത്തനം ഒരേ സമയം അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണമെന്നു കര്‍ഷകര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഒരു മോട്ടോര്‍ പ്രവര്‍ത്തന സജ്ജമാക്കിയ ശേഷമായിരുന്നു രണ്ടു മോട്ടോറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കരയ്ക്കു കയറ്റുന്നത്.
വെള്ളം പമ്പ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേരാനല്ലൂര്‍ പാടശേഖര സമിതി പൊതുമരാമത്തു വകുപ്പിന് നിവേദനം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."