HOME
DETAILS

ക്ഷേത്രം സംരക്ഷിച്ചുകൊണ്ട് ദേശീയപാതവികസനം നടത്തണമെന്ന്

  
backup
July 05 2018 | 07:07 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3


അമ്പലപ്പുഴ: ക്ഷേത്രം സംരക്ഷിച്ചുകൊണ്ട് ദേശീയപാതവികസനം നടത്തണമെന്നാവശ്യപ്പെട്ട് തോട്ടപ്പള്ളി ശ്രീകുരുട്ടൂര്‍ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേസത്യാഗ്രവും സമൂഹപ്രാര്‍ഥനയും 10 ദിവസം പിന്നിട്ടു. പാതവികസനത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് 15 മീറ്റര്‍ വീതിയില്‍ സ്ഥലം വര്‍ഷങ്ങള്‍ക്കുമുന്‍പ് അളന്നുതിട്ടപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇതൊഴിവാക്കി ദേശീയപാതയുടെ ഇരുവശത്തുനിന്ന് 7.5 മീറ്റര്‍ വീതം ഏറ്റെടുക്കാനുള്ള നീക്കമാണ് ദേശീയപാതവിഭാഗം നടത്തുന്നത്. പടിഞ്ഞാറുഭാഗത്തുനിന്നും സ്ഥലമെടുത്താല്‍ ക്ഷേത്രത്തിന്റെ ഗോപുരവും കൊടിമരവും പൊളിച്ചുനീക്കേണ്ടിവരുമെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ശക്തമായതിരമാലയില്‍ നിലവിലുള്ള ദേശീയപാതയില്‍പോലും വെള്ളം കയറുന്ന അവസ്ഥയാണ്. വീണ്ടും പടിഞ്ഞാറ്ഭാഗത്തേക്ക് റോഡ് വികസിപ്പിച്ചാല്‍ കോടികള്‍ മുടക്കി നിര്‍മിക്കുന്ന ദേശീയപാതക്ക് യാതൊരു സംരക്ഷണവും ഉണ്ടാവില്ല. ഇത് കണക്കാതെയാണ് ദേശീയപാത വികസന അതോറിറ്റി സര്‍വേനടത്തിയിരിക്കുന്നത്. ദേശീയപാത വികസനത്തിനായി 30 വര്‍ഷംമുമ്പ് ക്ഷേത്രത്തിന്റെ 21 സെന്റ് സ്ഥലം വിട്ടുനല്‍കുകയും ക്ഷേത്രം പൊളിച്ച് നീക്കിയതുമാണ്. വീണ്ടുംപൊളിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  8 minutes ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  an hour ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  an hour ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 hours ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 hours ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  3 hours ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  3 hours ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  4 hours ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago