സഊദി പൊതുമാപ്പ് : കുഞ്ഞുങ്ങള്‍ക്ക് ഡി എന്‍ എ റിപ്പോര്‍ട്ട് ഹാജരാക്കണം
റിയാദ് : പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന സ്ത്രീകള്‍ക്ക് നിയമ ലംഘകരായ കാലയളവില്‍ സഊദിയില്‍ ജനിച്ച കുഞ്ഞുങ്ങളുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ ഡിഎന്‍എ പരിശോധനാ സര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കണമെന്ന് സഊദി പാസ്സ്പോര്‍ട്ട് വിഭാഗം ഉപ മേധാവി ബ്രിഗേഡിയര്‍ മിസ്ഫര്‍ ബിന്‍ മന്‍സൂര്‍ ബിന്‍ ദലീം അറിയിച്ചു. രാജ്യം വിടുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് സ്വന്തം കുഞ്ഞിനെത്തന്നെയാണെന്ന് ഉറപ്പുവരുത്താനാണ് ഡിഎന്‍എ പരിശോധന.
നിയമ ലംഘകരായി കഴിഞ്ഞ കാലയളവില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് അഹ് വാലുല്‍ മദനി ഓഫീസുകളില്‍ നിന്നും നേടിയെടുക്കണം.ശേഷം അതാത് രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും പാസ്പോര്‍ട്ടോ ഇസിയോ നേടി ഡിഎന്‍എ പരിശോധനാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. തുടര്‍ന്ന് തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലെത്തിയാണ് കുഞ്ഞുങ്ങള്‍ക്ക് എക്സിറ്റ് നേടേണ്ടത്.
ഡിഎന്‍എ പരിശോധന നടത്തുന്നതിനും ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തിരിച്ചയയ്ക്കല്‍ കേന്ദ്രത്തില്‍ നിന്നും ആദ്യമേ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള കത്ത് വാങ്ങിയിരിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."