ചരിത്രശേഷിപ്പുകള്‍ തേടി തിരുന്നാവായയില്‍ വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങി
തിരുന്നാവായ: ജില്ലയില്‍ പരിസ്ഥിതി, സാംസ്‌കാരിക ചരിത്രം ഒരുമിച്ച് പഠിക്കാന്‍ കഴിയുന്ന പ്രധാന സന്ദര്‍ശക കേന്ദ്രമായ തിരുന്നാവായയിലേക്ക് വിദ്യാര്‍ഥികള്‍ എത്തിതുടങ്ങി. മഹാശിലായുഗ സ്മാരകങ്ങള്‍, മാമാങ്ക സ്മാരകങ്ങള്‍, നിളാതീരം, താമരകായല്‍, ദേശാടന പക്ഷിസങ്കേതം തുടങ്ങിയവ നേരിട്ട് പഠിക്കാന്‍ വേണ്ടിയാണ് വിദ്യാലയങ്ങള്‍ തിരുന്നാവായയെ തെരെഞ്ഞടുക്കുന്നത്. വിദ്യാലയങ്ങളിലെ ക്ലബുകള്‍ക്കും ഇവിടം ഏറെ ഉപകാര പ്രദമാകും.
തിരുന്നാവായയിലേക്ക് പഠനയാത്രക്ക് നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്.
മാമാങ്ക സ്മാരകങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ചരിത്ര വിവരങ്ങള്‍ നല്‍കാന്‍ ഡി.ടി.പി.സി കെയര്‍ ടേക്കറെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം ധാരാളം വിദ്യാലയങ്ങള്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. നിളയെ കുറിച്ച് കൂടുതല്‍ പഠിക്കാനും ആസ്വാദിക്കാനും ഡി.ടി.പി.സിയുടെ ഉള്‍നാടന്‍ തോണി സര്‍വിസ് വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്നുണ്ട്. ഈ അധ്യയന വര്‍ഷം ആദ്യമെത്തിയത് തിരൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ ഇക്കോക്ലബാണ്. അധ്യാപകരായ മുരളി മംഗലശ്ശേരി, വി.കെ.എ റഷിദ് , കെ.പി ജയപ്രകാശ്, ശ്രീജ കിഴക്കോടത്ത്, ഉഷപ്രഭ, ഇ.പി ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."