HOME
DETAILS
MAL
ദമ്പതികള്‍ക്ക് ഊരുവിലക്ക്: ശക്തമായ നടപടി വേണമെന്ന് എം.എം ഹസന്
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: വയനാട് മാനന്തവാടിയില്‍ പ്രണയവിവാഹിതരായ യുവദമ്പതികള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ഡി.ജി.പിക്ക് കത്തയച്ചു.
ദമ്പതികള്‍ പ്രധാനമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് സമുദായ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ സാമൂഹികനീതി വകുപ്പിനോടും പൊലിസിനോടും ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സാമൂഹികനീതി വകുപ്പും മനുഷ്യാവകാശ കമ്മിഷനും ഊരുവിലക്ക് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."