HOME
DETAILS

എം.എല്‍.എ തുക അടച്ചു; ഡയറ്റ് ഹോസ്റ്റലില്‍ വെളിച്ചം വന്നു

  
backup
July 06, 2018 | 7:35 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


ചെങ്ങന്നൂര്‍: വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലില്‍ വിച്ഛേദിച്ച കണക്ഷന്‍ സജി ചെറിയാന്‍ എം.എല്‍.എ തുക അടച്ച് പുനസ്ഥാപിച്ചു.
കഴിഞ്ഞ രണ്ടാം തീയതി മുതല്‍ വൈദ്യതി ബന്ധം വിച്ഛേദിച്ച ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ സജി ചെറിയാന്‍ എം.എല്‍.എയെ കണ്ട് ദുരിതം അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
ചെങ്ങന്നൂരില്‍ പുതിയ വിദ്യാഭ്യാസ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി എ.ഇ.ഒ ഓഫിസ് ഡയറ്റ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിലെ വൈദ്യുതി, കുടിവെള്ള ചാര്‍ജുകളെ സംബന്ധിച്ച് ഡയറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികള്‍ തമ്മില്‍ ആദ്യം മുതല്‍ക്കേ തര്‍ക്കം നിലനിന്നിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഡി.ഡി ഓഫിസിന്റെ പരിധിയിലും ഡയറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണം. എ.ഇ.ഒ ഓഫിസു കൂടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജ് അവര്‍ അടക്കണമെന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍ .ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്നും കഴിഞ്ഞ ദിവസം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഏഞ്ചലിന്‍ മേബലിനു ലഭിച്ച ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതു രൂപയുടെ ബില്‍ അടക്കാതിരുന്നത്.
ഈ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ചെങ്ങന്നൂര്‍ എ.ഇ.ഒയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ അടക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍.
എന്നാല്‍ ഈ ഇനത്തില്‍ തുക വകുപ്പ് അനുവദിച്ചു എന്നും 10ന് ശേഷം മാത്രമേ അക്കൗണ്ടില്‍ നിന്ന് ലഭിക്കു എന്നതിനാല്‍ അതിനു ശേഷം നല്‍കാമെന്ന് എ.ഇ.ഒ കെ. ബിന്ദു അറിയിച്ചിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  7 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago