HOME
DETAILS

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

  
July 24, 2026 | 3:34 PM

super league kerala third edition to kick off on september 25

കോഴിക്കോട്: കേരളത്തിന്റെ ഫുട്‌ബോൾ മാമാങ്കം സൂപ്പർ ലീഗ് കേരളയുടെ മൂന്നാം പതിപ്പ് സെപ്റ്റംബർ 25 ന് ആരംഭിക്കും. 2 മാസത്തിനകം തുടങ്ങാനിരിക്കുന്ന ആവേശ പോരാട്ടത്തിലെ ആദ്യ മത്സരം നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വോറിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കും. ഫൈനൽ ഡിസംബർ 15 ന് നടത്താനും ആലോചന. വെളളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായിട്ടാകും മത്സരങ്ങൾ നടക്കുക.

കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നും ടീമുകൾ വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ഉണ്ടാവില്ലെന്നാണ് സൂചന. 

അതേസമയം, 'പ്രോജക്റ്റ് ഗെയിം ചേഞ്ചർ' എന്ന പദ്ധതിയിലൂടെ നിരവധി യുവ താരങ്ങൾക്കാണ് ലീഗ് അരങ്ങേറ്റത്തിനായി അവസരം ഒരുക്കുന്നത്. സംസ്ഥാനത്തുടനീളമുളള പ്രതിഭകളെ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അണ്ടർ 23 കളിക്കാരെയാണ് ഇതിലൂടെ ലീഗ് ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ വർഷം മഹാരാജാസ് മൈതാനത്ത് ആണ് ഫോഴ്‌സ കൊച്ചി എഫ്‌സി കളിച്ചതെങ്കിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയമാണ് ഇത്തവണ അവരുടെ ഹോം ഗ്രൗണ്ട്. കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയം തന്നെയാണ് ഇത്തവണയും കാലിക്കറ്റ് എഫസിയുടെ ഹോം ഗ്രൗണ്ട്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്‌സിയും, തൃശ്ശൂർ നഗരസഭ സ്‌റ്റേഡിയത്തിൽ തൃശ്ശൂർ മാജിക് എഫ്‌സിയും, ജവഹർ നഗരസഭ സ്റ്റേഡിയത്തിൽ കണ്ണൂർ എഫസിയും, ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയും ഹോം മത്സരങ്ങൾക്കായി ബൂട്ട് കെട്ടും.

 

The third edition of the Super League Kerala (SLK) is set to kick off on September 25. The franchise-based football tournament features top clubs from across the state, bringing together local talent and international players for an exciting new season of competitive football.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  5 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  5 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  5 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  5 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  6 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  6 hours ago