HOME
DETAILS

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

  
July 24, 2026 | 3:16 PM

Palakkad school attacked by anti-social elements bus and furniture destroyed

പാലക്കാട്: മുണ്ടൂർ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹികവിരുദ്ധ ആക്രമണം. സ്കൂൾ ബസിന്റെ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ ക്ലാസ് മുറികളിലെ ഫർണിച്ചറുകളും നശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

ഇന്ന് രാവിലെ സ്കൂൾ തുറക്കാനെത്തിയ അധ്യാപകരും ജീവനക്കാരുമാണ് സ്കൂളും വാഹനങ്ങളും തകർത്ത നിലയിൽ കണ്ടെത്തിയത്. ബസിന്റെ അകത്തും പുറത്തുമുള്ള ഭാഗങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്കുകളും, സ്കൂൾ മുറ്റത്തെ ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.

വിദൂര പ്രദേശങ്ങളിൽ നിന്നടക്കമുള്ള നിരവധി വിദ്യാർഥികൾ സ്കൂളിലെത്താൻ ആശ്രയിച്ചിരുന്ന ബസ് തകർത്തതോടെ കുട്ടികളുടെ യാത്രയും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ട സ്ഥിതിയിലാണ്.

സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റ് പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലിസ് പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അക്രമികളെ കണ്ടെത്താനായി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

In a shocking incident in Palakkad, a group of anti-social elements vandalized a local school. The miscreants caused significant damage to the school property, destroying classroom furniture and vandalizing a school bus parked on the premises. Local authorities have initiated an investigation into the attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  5 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  5 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  5 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  5 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  6 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  6 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  6 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  6 hours ago