HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ വന്‍ അഗ്നിപര്‍വത സ്ഫോടനം
backup
June 22 2020 | 04:06 AM
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വതം പൊട്ടി ആറു കി.മീ (6,000 മീറ്റര്‍) ഉയരത്തില്‍ പുകപടലങ്ങള്‍ ഉയര്‍ന്നു. ലോകത്തെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ മെറാപി ഇന്നലെ പുലര്‍ച്ചെ രണ്ടുതവണയാണ് തീ തുപ്പിയത്.
ഏഴു മിനുട്ടിനകമായിരുന്നു രണ്ടു സ്ഫോടനങ്ങളുമെന്ന് ഭൂഗര്‍ഭ ഗവേഷണവിഭാഗം അറിയിച്ചു. മൂന്നു കി.മീ അകലെ വരെ പ്രവേശനം നിരോധിച്ചിരിക്കുകയാണ് അധികൃതര്‍.
2010ല്‍ മെറാപിയിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തില്‍ 300ലേറെ പേര് കൊല്ലപ്പെട്ടിരുന്നു. 2,80,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു. 130 സജീവ അഗ്നിപര്‍വതങ്ങളുള്ള രാജ്യത്ത് 1930ലുണ്ടായ സ്ഫോടനത്തില്‍ 1,300 പേരായിരുന്നു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."