HOME
DETAILS
MAL
സ്വകാര്യ ഭൂമിയില്‍ നിന്ന് വന്‍ ചന്ദനമരം മുറിച്ച് കടത്തി ഒരു മരം പാതി മുറിച്ച നിലയില്‍
backup
July 06 2018 | 07:07 AM
മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ ഇടക്കടവ് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വന്‍ ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ച് കടത്തി. ഒരു മരം ഭാഗീകമായി മുറിച്ച നിലയില്‍ ഉപേക്ഷിച്ച് പോയി.
ഇടക്കടവ് സ്വദേശി പാണ്ടിയുടെ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ സോളാര്‍ വേലിക്ക് സമീപം നിന്നിരുന്ന ചന്ദനമരമാണ് ബുധനാഴ്ച രാത്രി മുറിച്ച് കടത്തിയത്. കടത്തി കൊണ്ടു പോയ ചന്ദനമരത്തിന് അഞ്ച് ലക്ഷം രൂപയോളം വില മതിക്കും.
ഈ മേഖലയിലെ സ്വകാര്യ ഭൂമിയില്‍ നിന്ന് നിരവധി ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടി കടത്തിയെങ്കിലും ഒരു കേസില്‍ പോലും തുമ്പുണ്ടാക്കാന്‍ പൊലിസിനോ വനം വകുപ്പിനോ കഴിഞ്ഞിട്ടില്ല. സ്ഥമുടമ മറയൂര്‍ പൊലിസിലും വനം വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."