HOME
DETAILS

കാലടിയില്‍ മരണം വിതച്ച് ടിപ്പറുകള്‍ കുതിക്കുന്നു

  
backup
July 15 2016 | 01:07 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 

കാലടി: ടിപ്പര്‍ ലോറികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കാലടി മേഖലയില്‍ തുടര്‍ കഥയാകുന്നു. മലയാറ്റൂര്‍ മഞ്ഞപ്ര ഭാഗത്തുള്ള കരിങ്കല്‍ ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും ചരക്കുമായി വരുന്ന വാഹനങ്ങളാണ് അപകടം ഉണ്ടാകുന്നത്. അമിത ഭാരവും അമിത വേഗതയുമാണ് പല അപകടങ്ങള്‍കും കാരണം. ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ കാലടിമലയാറ്റൂര്‍ റോഡില്‍ നടക്കാറുണ്ടങ്കിലും നഷ്ട പരിഹാരം നല്‍കി ഉടമകള്‍ കേസുകളെല്ലാം ഒതുക്കുകയാണ് പതിവ്.
അപകടത്തിനിരയായ് ജീവന്‍ പൊലിയുമ്പോള്‍ മാത്രമാണ് ഇത് വാര്‍ത്തയാകുന്നതും ഇതേക്കുറിച്ച് പുറം ലോകം അറിയുന്നതും. ഇന്നലെ അമിത ഭാരം കയറ്റി വന്ന ടിപ്പര്‍ ലോറി ദേഹത്ത് കയറി കാലടി കെ.എസ്.ഇ.ബി ഓഫിസിലെ ഓവര്‍സിയര്‍ കൂവപ്പടി കൂടാലപ്പാട് ഇളമ്പകപ്പിള്ളി സ്വദേശി കെ.ആര്‍ മനോജ് കുമാര്‍ (48) മരിക്കുകയായിരുന്നു.
കാലടി മലയാറ്റൂര്‍ റോഡില്‍ കെ.എസ്.ഇ.ബി ഓഫിസിന് സമീപമായിരുന്നു അപകടം. നാട്ടുകാരുടെ നിരന്തരമായ സമരത്തിന്റെ ഫലമായി മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളില്‍ ടോറസ് ടിപ്പര്‍ ലോറികള്‍ ഓടിക്കരുതെന്ന് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടങ്കിലും ടിപ്പര്‍ ലോറികള്‍ നിര്‍ലോഭം സര്‍വീസ് നടത്തുകയാണ്.
അമിത ഭാരം കയറ്റിയും അമിത വേഗതയിലും സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞ് പൊലിസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കാറുണ്ടങ്കിലും ചെറിയ എന്തെങ്കിലും പെറ്റികേസ് ചാര്‍ജ്ജ് ചെയ്ത് വിടുകയാണ് പതിവ്.
അമിത ഭാരം കയറ്റിയുള്ള ടോറസ് ടിപ്പറുകളുടെ സഞ്ചാരം മൂലം കോടിക്കണക്കിന് രൂപ മുടക്കി ബി.എം.ബി.സി നിലവാരത്തില്‍ ടാറ് ചെയ്ത കാലടി മലയാറ്റൂര്‍ റോഡ് മാസങ്ങള്‍കുള്ളില്‍ പലയിടത്തും ഇടിഞ്ഞ് താഴ്ന്ന് സഞ്ചാര യോഗ്യമല്ലാതായി. ഭാര വാഹനങ്ങളുടെ സഞ്ചാരം മൂലം തകര്‍ന്ന കാലടി മഞ്ഞപ്ര റോഡും, മറ്റൂര്‍ ചെമ്പിച്ചേരി കൈപ്പട്ടൂര്‍ റോഡും പുനര്‍ നിര്‍മ്മാണത്തിന് കരാറെടുക്കാന്‍ കരാറുകാര്‍ പോലും തയ്യാറായിരുന്നില്ല.
നാട്ടുകാരുടെയും പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും സമരത്തിന്റെ ഫലമായാണ് കാലടി മഞ്ഞപ്ര റോഡ് പുനര്‍ നിര്‍മ്മാണത്തിന് നിയമസഭാ ഇലക്ഷന് തൊട്ട് മുമ്പ് നടപടിയുണ്ടായത്. എന്നാല്‍ കാലടി ടൌണിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ ശമനം ഉണ്ടാക്കാന്‍ സാധ്യമാകുന്ന മറ്റൂര്‍ കൈപ്പട്ടൂര്‍ റോഡ് നിലവില്‍ ടെണ്ടറില്‍ നിശ്ചയിച്ചിരിക്കുന്ന തുകക്ക് നിര്‍മ്മാണം ഏറ്റെടുക്കുവാനോ കാരാറില്‍ പറഞ്ഞിരിക്കുന്നത് പോലെ റോഡ് നിര്‍മ്മാണത്തിന് ഗ്യാരണ്ടി നല്‍കാനോ കാരാറുകാര്‍ തയ്യാറല്ല.
പതിനാറ് ടണ്‍ പെര്‍മ്മിറ്റുള്ള ടോറസ് ടിപ്പറുകള്‍ മുപ്പത്തഞ്ചും നാല്‍പതും ടണ്‍ ലോഡ് കയറ്റി സര്‍വീസ് നടത്തുന്നതാണ് ഇതിന് കാരണം. ഇനിയും അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ അമിത വേഗവും അമിത ഭാരവും നിയന്ത്രിച്ച് നിയമപരമായ രീതിയില്‍ ടിപ്പര്‍ ടോറസ് ലോറികളില്‍ ലോഡ് കയറ്റി സര്‍വ്വീസ് നടത്താന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ട്ടുകാ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago