HOME
DETAILS

ഭക്ഷ്യശാലകള്‍ക്കായി കര്‍ശന ശുചിത്വ മാനദണ്ഡങ്ങള്‍; പാലിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം

  
backup
July 15 2016 | 02:07 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d

 

പാലക്കാട്: ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉള്‍പ്പെടെയുളള ഭക്ഷ്യശാലകള്‍ക്കായി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ പുറപ്പെടുവിച്ച നിലവിലുളള ശുചിത്വമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അധികൃതര്‍ അറിയിച്ചു. പാലിക്കപ്പെടാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് 8943346189, 0491-2505081 എന്നീ നമ്പറുകളില്‍ പരാതിപ്പെടാവുന്നതാണ്. ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു: അടുക്കള ഭാഗത്തുള്ള ഓടകളിലോ തറയിലോ കൊതുക്, പുഴുക്കള്‍ തുടങ്ങിയവ വളരുന്ന വിധം വെള്ളം കെട്ടി നില്‍ക്കരുത്. അടുക്കളയില്‍ നിന്നുള്ള ഖര മാലിന്യങ്ങള്‍ക്കായി വേസ്റ്റ് പാത്രങ്ങള്‍ സൂക്ഷിക്കുകയും ഇതില്‍ നിന്നുള്ള മാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്യുകയും വേണം. ഇതില്‍ നിന്ന് ഈച്ച പോലുള്ള പ്രാണികള്‍ ആഹാര സാധനങ്ങളില്‍ ചെന്നിരിക്കാന്‍ ഇടവരരുത്, കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കള ഭാഗത്ത് നിന്നും നിശ്ചിത അകലം പാലിച്ചിരിക്കണം. ഇവ കുറഞ്ഞത് നാല് നേരമെങ്കിലും അണുനാശക വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കിയിരിക്കണം, കക്കൂസുകള്‍ക്ക് താനെ അടയുന്ന സ്പ്രിംഗ് ഡോറുകള്‍ ഘടിപ്പിച്ചിരിക്കണം. അടുക്കള ഭാഗത്ത് ഈച്ച കടക്കാതിരിക്കാന്‍ നെറ്റുകള്‍ അടിച്ച് ബലപ്പെടുത്തുകയോ, ഇലക്ട്രിക് അല്ലെങ്കില്‍ ഇലക്‌ട്രോണിക് ഫ്‌ളൈ ട്രാപ്പ് ഉപയോഗപ്പെടുത്തുകയോ വേണം. ഹോട്ടലിനകത്തോ പുറത്തോ മലിന ജലം കെട്ടിക്കിടക്കാത്ത വിധം ഡ്രൈനേജ് പൂര്‍ണ്ണമായും അടച്ചിരിക്കണം. ഭക്ഷണം തയ്യാറാക്കാനുള്ള ജീവനുള്ളതോ അല്ലാത്തതോ ആയ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ആരില്‍ നിന്നാണോ വാങ്ങുന്നത് അവരുടെ രജിസ്റ്റര്‍ തയ്യാറാക്കണം. ഇത്തരം ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള രജിസ്‌ട്രേഷനോ, ലൈസന്‍സോ ഉണ്ട് എന്ന് ഉറപ്പ് വരുത്തണം. തറയും ചുമരും, സീലിംഗും പൊട്ടിപ്പൊളിയാത്ത വിധം ഭദ്രമായതും വൃത്തിയാക്കാന്‍ എളുപ്പമുള്ള വിധം മിനുസമുള്ളതുമായിരിക്കണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. കുടിവെള്ളത്തിന്റെ കെമിക്കല്‍, മൈക്രോ ബയോളജിക്കല്‍ പരിശോധന കാലാനുസൃതമായി അംഗീകൃത ലാബുകളിന്‍ നടത്തി രേഖകള്‍ സൂക്ഷിക്കേണ്ടതാണ്. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് കഴിഞ്ഞ മൂന്ന്മാസത്തിനുള്ളില്‍ പകര്‍ച്ച വ്യാധികള്‍ ഇല്ല എന്ന് സ്ഥീരികരിച്ച പരിശോധന രേഖകള്‍ സൂക്ഷിച്ചിരിക്കണം. ഇതൂകൂടാതെ മെഡിക്കല്‍ സര്‍ജനില്‍ കുറയാത്ത ഗവണ്‍മെന്റ് ഡോക്ടര്‍ നിയമാനുസൃതം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കണം. പകര്‍ച്ച വ്യാധികള്‍ ഉള്ള തൊഴിലാളികളെ മാറ്റി നിര്‍ത്തണം. ജോലി സമയത്ത് ശരീര ഭാഗങ്ങളിലോ, തലയിലോ ചൊറിയുന്നത് ഒഴിവാക്കണം, കൃത്രിമ നഖങ്ങളും ഇളകുന്ന തരത്തിലുള്ള ആഭരണങ്ങളും ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒഴിവാക്കണം. അലസമായി ചവയ്ക്കുന്നതും, പുക വലിക്കുന്നതും, തുപ്പുന്നതും, മൂക്ക് ചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്തും, സമയത്തും ഒഴിവാക്കണം. കീടനാശിനികളും, അണുനാശിനികളും ഭക്ഷണ കൈകാര്യം ചെയ്യുന്നിടത്തു നിന്ന് മാറ്റി സൂക്ഷിക്കേണ്ടതാണ്. പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണക്കോ, കൊഴുപ്പിനോ നിറം മാറികണ്ടാന്‍ ഉടന്‍ ഉപേക്ഷിക്കണം, ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും, വൃത്തിയുള്ള ഉപകരണങ്ങളും പാത്രങ്ങളും ഉപയോഗിക്കണം. സംസ്‌കരണത്തിനും ശുചീകരണത്തിനും ശുദ്ധ ജലം മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. ശുദ്ധജലം ഉപയോഗിച്ച് നിര്‍മ്മിച്ച ഐസുകള്‍ മാത്രമേ വിതരണം ചെയ്യാവൂ.
തുറസ്സായ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യല്‍ സംസ്‌കരണം എന്നിവ ഒഴിവാക്കണം, റഫ്രിജറേറ്ററിലും കോള്‍ഡ് സ്റ്റോറേജ് റൂമിലും അമിതമായി സാധനങ്ങള്‍ നിറക്കരുത്, ഫ്രീസറും ശരിയായ താപനില നിലനിര്‍ത്തണം, (ചില്ലിംഗ് മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ, ഫ്രീസിംഗ് 18 ഡിഗ്രി സെല്‍ഷ്യസിലും താഴെ) സൂക്ഷിക്കുന്ന വസ്തുക്കള്‍ നന്നായി പൊതിഞ്ഞ് ലേബല്‍ ചെയ്ത് തിയതി രേഖപ്പെടുത്തിയിരിക്കണം, വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ഫ്രീസറുകള്‍ ഉപയോഗിക്കണം, അകത്തോ പരിസരത്തോ വെള്ളം കെട്ടിക്കിടക്കാത്ത വിധം വാഷ് ബേസിനുകള്‍ വൃത്തിയായി സൂക്ഷിക്കണം, വാഷ് ബേസിനടുത്ത് കൈകഴുകാനുള്ള സോപ്പ് സൂക്ഷിക്കണം, സ്ഥാപനത്തിനകത്ത് തൊഴിലാളികളെ താമസിപ്പിക്കാനോ അവരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനോ പാടുള്ളതല്ല,
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ വേഷം വൃത്തിയുള്ളതായിരിക്കണം. സ്ഥാപനത്തിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് സ്ഥാപനത്തിന്റ പേര് ലൈസന്‍സ് നമ്പര്‍, രജിസട്രേഷന്‍ നമ്പര്‍, തിയ്യതി ഇവ കൃത്യമായി കാണിച്ചുകൊണ്ടുള്ള ബില്‍ നല്‍കിയിരിക്കണം. എല്ലാ സ്ഥാപനങ്ങളിലും ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ ടോള്‍ ഫീ നമ്പറും (18004251125) അതാത് സ്ഥലത്തുള്ള ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നമ്പറും ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണം. സ്ഥാപന ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തമായി കാണുന്ന വിധം പ്രദര്‍ശിപ്പിച്ചിരിക്കണം. ഭക്ഷണം വിളമ്പുന്ന മേശകള്‍ക്ക് വൃത്തിയുള്ള പ്രതലമുണ്ടാകണം, ഡൈനിംഗ് ഹാളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  23 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  23 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  23 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  23 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  23 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago