'ഐഫ' ഫിലിം അവാര്‍ഡ്: ദുല്‍ഖര്‍ മികച്ച നടന്
കൊച്ചി: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ (ഐ.ഐ.എഫ്.എ) രണ്ടാമത് ഫിലിം ഉത്സവത്തില്‍ ദുല്‍ഖര്‍ സല്മാന് മലയാളത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. അനുരാഗ കരിക്കിന് വെളളത്തിലെ അഭിനയത്തിന് രജീഷ വിജയന് മികച്ച നടിക്കുള്ള അംഗീകാരം സ്വന്തമാക്കി. മലയാള സിനിമ വിഭാഗത്തില്‍ 'ചാര്‍ലി' ഏഴ് അവാര്‍ഡുകള്‍ നേടി. കഥ, ഹാസ്യനടന്, സംവിധാനം, സംഗീതം, ലിറിക്സ്, സഹനടി എന്നീ അവാര്‍ഡുകളാണ് ചാര്‍ലി സ്വന്തമാക്കിയത്.
തമിഴ് വിഭാഗത്തില്‍ 'ഇരുധിസുത്ര' മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്, നടി, മികച്ച ചിത്രം എന്നീ മൂന്ന് അവാര്‍ഡുകളാണ് സിനിമ നേടിയത്. ആര് മാധവന് മികച്ച നടനും ഋതിക സിങ് മികച്ച നടിയുമായി. തെലുങ്കില്‍ ജനതാഗാരേജാണ് മികച്ച ചിത്രം.
ജനതാഗാരേജിലെ അഭിനയത്തിന് നന്ദമുരിതാരക രാമറാവു മികച്ച നടനും സാമന്തറൂത്ത് പ്രഭു 'അ ആയിലെ' അഭിനയത്തിന് തെലുങ്കിലെ മികച്ച നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. കന്നഡയില്‍ 'കിരിക പാര്‍ട്ടി' അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയ്ക്കു നല്കിയ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡുകള്‍ എസ്.പി മുത്തുരാമന്, കെ. രാഘവേന്ദ്രറാവു, ദ്വാരാകിഷ എന്നിവര്‍ക്ക് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."