ആദില മോളുടെ നൊമ്പരം; നാടിന്റെയും...
ആലത്തിയൂര്‍: ആദില മോള് ഇന്നു നാടിന്റെ വേദനയാകുകയാണ്. ഈ കുരുന്നിനു രണ്ടര വയസ് മാത്രമാണ് പ്രായം. കണ്ണുകളില്‍ നിഷ്കളങ്കതയുടെ പുഞ്ചിരി മാഞ്ഞുതുടങ്ങിയിരിക്കുന്നു. അതിനുമേല്‍ വേദനയാണ് ഈ കുരുന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ അനുഭവിച്ചത്.
തലച്ചോറില്‍ നീരുവന്നു വീര്‍ക്കുന്ന അപൂര്‍വ രോഗം (വ്യറൃീരലുവമഹൗ)െ ബാധിച്ച ആദില ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലാണ്.
നാട്ടിലെ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് അമൃതയിലേക്കു മാറ്റിയത്. ഇതിനിടെ തലയില്‍ നാല് ഓപറേഷനുകള്‍ ചെയ്തുകഴിഞ്ഞു.
കൂലിപ്പണിക്കാരനായ പിതാവ് മഹറൂഫ് കടം വാങ്ങിയും നാട്ടുകാരുടെ സഹായംകൊണ്ടുമാണ് ഇത്രയും ചികിത്സിച്ചത്. രോഗം ഭേദമാകാന്‍ ചികിത്സ തുടരേണ്ടതുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
എഴുന്നേറ്റിരിക്കാന്‍പോലും കഴിയാതെ പ്രയാസപ്പെടുന്ന കുരുന്നിന്റെ ദയനീയത ആരുടെയും കണ്ണു നനയിക്കും.
ആദില മോളുടെ ചികിത്സയ്ക്കായി പുത്തനത്താണി എസ്.ബി.ടി ശാഖയില്‍ പിതാവ് മഹറൂഫിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 67140919888. ഫോണ്‍: 9562457764.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."