ദുരന്തഭൂമിയിലെ പോരാളികള്‍ക്ക് ആദരം
കോഴിക്കോട്: ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങിയ മാലാഖമാരാണ് കോഴിക്കോട്ടെ ആംബുലന്‍സ് ഡ്രൈവര്‍മാരെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിപാ നിയന്ത്രണത്തിലും കട്ടിപ്പാറ ദുരന്തത്തിലും ത്യാഗോജ്വല സേവനം കാഴ്ചവച്ച ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഏഞ്ചല്‍സ് വളണ്ടിയേഴ്‌സ് എന്നിവരെ ജില്ലാഭരണകൂടം ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപാ രോഗികളെയും മരണമടഞ്ഞവരെയും ആശുപത്രികളിലും ശ്മശാനങ്ങളിലും എത്തിച്ച ഡ്രൈവര്‍മാരെയും കട്ടിപ്പാറ ദുരന്തഭൂമിയില്‍ സേവനം നടത്തിയ ഏഞ്ചല്‍സ് വളണ്ടിയര്‍മാരെയുമാണ് ആദരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനത്തിന് സംസ്ഥാന സര്‍ക്കാരും കോഴിക്കോട് പൗരാവലിയും പീപ്പിള്‍സ് ഫൗണ്ടേഷനും നടത്തിയ പരിപാടികളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. ഏഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ പി.പി രാജന്‍, ഏഞ്ചല്‍സ് മെഡിക്കല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. അജില്‍ അബ്ദുല്ല, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സരള നായര്‍, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍, ഏഞ്ചല്‍സ് അഡ്മിന്‍ പി.പി വേണു ഗോപാല്‍, ഏഞ്ചല്‍സ് ഫിനാന്‍സ് ഡയരക്ടര്‍ പി. മമ്മദ് കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."