ഓപ്പറേഷന്‍ സങ്കടമോചന്‍; ആദ്യ വിമാനം തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ തെക്കന്‍ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഓപ്പറേഷന്‍ സങ്കടമോചന്‍ എന്നു പേരിട്ടിരിക്കുന്ന രക്ഷാദൗത്യ വിമാനത്തില്‍ 45 മലയാളികളാണ് ഉള്ളത്. രാവിലെ നാലുമണിയോടെ തിരുവനന്തപുരത്തെത്തിയ വ്യോമസേനയുടെ സി 17 വിമാനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങും ഉണ്ടായിരുന്നു.
രണ്ടു നേപ്പാളികളും ഒമ്പതു സ്ത്രീകളും മൂന്നു കുട്ടികളും അടക്കം 155 പേരടങ്ങുന്ന സംഘമാണ് വിമാനത്തില്‍ ഉള്ളത്. സുഡാനില്‍നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കുമെന്ന് വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 500 ഓളം പേര്‍ നാട്ടിലേക്കു വരുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ മന്ത്രി കടകംമ്പള്ളി സുരേന്ദ്രനും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."