ടവറുകളുടെ പണി പൂര്‍ത്തിയായില്ല; ശ്രീകണ്ഠപുരം സബ് സ്റ്റേഷന്‍ തുറക്കാന്‍ വൈകും
ശ്രീകണ്ഠപുരം: 110 കെ.വി സബ്‌സറ്റേഷനാക്കുന്നതിനായി അഞ്ചുമാസമായി അടിച്ചിട്ട ശ്രീകണ്ഠപുരം സബ് സ്റ്റേഷന്‍ 31നകം തുറക്കാനാകില്ല.
പണി പൂര്‍ത്തിയാകാത്തതാണ് കാരണം. കഴിഞ്ഞ ഒകടോബര്‍ 29നാണ് കെ.എസ്.ഇ.ബി 66 കെ.വി സബ് സ്റ്റേഷന്‍ 110 കെ.വി. സബ്‌സറ്റേഷനാക്കി ഉയര്‍ത്തുന്നതിനായി അഞ്ചുമാസത്തേക്ക് അടച്ചിട്ടത്. ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചിട്ടായിരുന്നു പണി തുടങ്ങിയത്. 110 കെ.വിയായി ഉയര്‍ത്തി മാര്‍ച്ച് 31നകം കമ്മിഷന്‍ ചെയ്യാനായിരുന്നു തീരുമാനം. സബ്‌സ്റ്റേഷന്‍ പരിധിയില്‍ രാപ്പകല്‍ ഭേദമന്യേ കടുത്ത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശ്രീകണ്ഠപുരത്തേക്ക് കാഞ്ഞിരോട് നിന്നും വരുന്ന നിലവിലുള്ള 66 കെ.വി ലൈനും അതിന്റെ ടവറുകളും പൂര്‍ണമായും അഴിച്ചുമാറ്റി പുതിയ 110 കെ.വി ലൈനും അതിന്റെ ടവറുകളും സ്ഥാപിച്ചാണ് നവീകരിക്കുന്നത്.
കാഞ്ഞിരോട് മട്ടന്നൂര്‍ ലൈനില്‍ വെള്ളപ്പറമ്പില്‍ നിന്നാണ് ശ്രീകണ്ഠപുരത്തേക്ക് ലൈന്‍ വലിക്കേണ്ടത്. വെള്ളപ്പറമ്പില്‍ നിന്ന് ശ്രീകണ്ഠപുരത്തേക്ക് 37 ടവര്‍ വേണം. നിലവില്‍ 30 ടവറുകളുടെ പണി പൂര്‍ത്തിയായി. ടവറുകളുടെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ലൈനിന്റെ പണി തുടങ്ങാന്‍ കഴിയൂ.110 കെ.വി സബ് സ്റ്റേഷന്‍ ഒരുങ്ങുംവരെ മാങ്ങാട്, നാടുകാണി, ഇരിട്ടി, കുററ്യാട്ടൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നാണ് താത്ക്കാലികമായി ഈ മേഖലയിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. വളരെ ദൂരെയുള്ള സബ് സ്റ്റേഷനുകളില്‍ നിന്നും രണ്ടോ മൂന്നോ സെക്ഷന്‍ ഓഫിസുകള്‍ വഴി ഫുള്‍ ലോഡില്‍ വൈദ്യുതി എത്തിക്കുന്നതിനാല്‍ വോള്‍ട്ടേജ് കുറവ്, വൈദ്യുതി തടസം എന്നിവയെല്ലാം അനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."