മുസ്്‌ലിം സംവരണ നഷ്ടം സുപ്രിംകോടതിയിലേക്ക്
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗത്തിലെ സംവരണ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിക്കുന്നു. നിലവില്‍ കേരളത്തില്‍ 22ശതമാനം ജനസംഖ്യയുള്ള ഈഴവ സമുദായത്തിന് 14ശതമാനം സംവരണവും 27ശതമാനം ജനസംഖ്യയുള്ള മുസ്്‌ലിം സമുദായത്തിന് 12ശതമാനം സംവരണവുമാണുള്ളത്. മുസ്്‌ലിംകളുടെ ഈ പിന്നോക്കാവസ്ഥ മാറ്റാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന ആവശ്യവുമായിട്ടായിരിക്കും സുപ്രിംകോടതിയെ സമീപിക്കുകയെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.വി.കെ ബീരാന്‍ പറഞ്ഞു.
മുസ്്‌ലിം സമുദായത്തിന്റെ സംവരണം ഏറ്റവും കുറഞ്ഞത് 18ശതമാനമായി ഉയര്‍ത്തണം. നിലവില്‍ ആറ് തസ്തിക ഉണ്ടെങ്കിലെ മുസ്്‌ലിം സമുദായത്തില്‍പെട്ടയാള്‍ക്ക് ഉദ്യോഗം ലഭിക്കൂ. എന്നാല്‍ ജനസംഖ്യാനുപാതം അനുസരിച്ച് രണ്ടാമത് ഉദ്യോഗം ലഭിക്കേണ്ടത് മുസ്്‌ലിം സമുദായത്തിനാണ്. സംവരണ സംരക്ഷണം എന്ന വിഷയത്തില്‍ ഈ മാസം ആറിന് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം സംവരണപട്ടിക പുതുക്കണമെന്ന നിയമം വന്ന്് 26 വര്‍ഷമായിട്ടും സുപ്രിംകോടതി ഉത്തരവിറക്കിയിട്ടും നാളിതുവരെ പട്ടിക പുതുക്കാത്തതും അസന്തുലിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈഴവ സമുദായത്തില്‍പെട്ടവര്‍ 22.2 ശതമാനം ആണ്്. അവര്‍ക്കിപ്പോള്‍ 22.7ശതമാനം ഉദ്യോഗം കിട്ടികഴിഞ്ഞു. മുസ്്‌ലിംകള്‍ ആകെ ജനസംഖ്യയുടെ 26.9 ശതമാനം ആയിരിക്കെ സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്. ജനസംഖ്യയില്‍ കൂടുതലുള്ള സമുദായത്തിന് കുറവും ജനസംഖ്യയില്‍ കുറവുള്ള സമുദായത്തിന് കൂടുതലും ഉദ്യോഗം ലഭ്യമാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
പട്ടിക ജാതിക്ക് 22.6 ശതമാനം കുറവും പട്ടിക വര്‍ഗത്തിന് 49.5 ശതമാനം കുറവുമാണ് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം. ജനസംഖ്യയ്ക്ക് ആനുപാതികമായ സംവരണം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ യാതൊരുതരത്തിലുള്ള പരിശോധനകളും നടത്തുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗമെന്നത് സാമൂഹിക സാമ്പത്തിക അവസ്ഥ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതിനാല്‍ സംവരണ പട്ടിക എത്രയും പെട്ടെന്ന് പുതുക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."