HOME
DETAILS

'ഞാനിപ്പോള്‍ ഒരു കൊവിഡ് രോഗിയാണ്' മനുഷ്യരെ കൊല്ലുന്നത് ഭയവും ടെന്‍ഷനുമാണ്'കൊവിഡിനെ മനക്കരുത്തോടെ നേരിട്ട പ്രവാസിയുടെ കുറിപ്പ്

  
backup
June 30 2020 | 12:06 PM

now-i-am-covid-positive-patient

 

ഈ കുറിപ്പ് ഞാന്‍ ഈ സമയത്ത് തന്നെ എഴുതാനുള്ള കാരണം സമൂഹത്തിന്് ഇത് ഉപകാരമാവണം എന്നുള്ളതുകൊണ്ട് മാത്രമാണ്. ഈ കുറിപ്പ് എഴുതുമ്പോള്‍ ഞാനൊരു കോവിഡ് പോസിറ്റീവ് രോഗിയാണ്. എന്റെ ദുബൈ ഓഫീസില്‍ ഒരു വിധം എല്ലാവരും കൊവിഡ് പോസിറ്റീവ് ആണ്. ആവാത്തവര്‍ ഓരോരുത്തരായി ആയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ കഴിഞ്ഞ പതിമൂന്നാം തീയതി ഞാന്‍ വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി. അതാ റിസള്‍ട്ട് വന്നു, കൊവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം ക്വാറന്റൈന്‍.

ഇപ്പോള്‍ രോഗം വന്ന ശേഷം എട്ടു ദിവസം കഴിഞ്ഞിരിക്കുന്നു. കാര്യമായ ഒരു ബുദ്ധിമുട്ടും എനിക്കില്ല. ഞാനെന്റെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നാണെങ്കിലും ചെയ്യുന്നു. പി.പി.ഇ കിറ്റുകളുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിതരണക്കാരായതു കാരണം ഈ സമയം ഞങ്ങളുടെ ഏറ്റവും തിരക്കുപിടിച്ച സമയമാണ്.

പക്ഷേ ഇതിനിടയ്ക്ക് ഞാന്‍ ഒരു അബദ്ധം ചെയ്തുപോയി. ഷാര്‍ജയിലുള്ള എന്റെ മൂത്തമ്മയുടെ  ചെറു മകന്‍ എന്തോ ആവശ്യത്തിന് ബന്ധപ്പെട്ടപ്പോള്‍ ഞാനിങ്ങനെ കോവിഡ് കാരണം വീട്ടില്‍ റസ്റ്റ് എടുക്കുകയാണെന്ന് അറിയാതെ പറഞ്ഞു പോയി. അദ്ദേഹത്തിന്റെ നിഷ്‌കളങ്ക മനസ്സിലൂടെ പലതും ഓടിമറഞ്ഞു. അദ്ദേഹത്തിന്റെ കമ്പനിയില്‍ രണ്ടു മാസം മുന്നേ ഒരു ചെറുപ്പക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നുവത്രെ. കൂടുതല്‍ പേരുടെ പ്രാര്‍ത്ഥന എനിക്കു ലഭിക്കാന്‍ വേണ്ടി വളരെ റിലീജ്യസായ അദ്ദേഹം ഉടനെ നാട്ടിലുള്ള അദ്ദേഹത്തിന്റെ പിതാവിനെ അറിയിച്ചു. അങ്ങിനെ എന്റെ വീട്ടിലും നാട്ടിലും എല്ലാവരും അറിഞ്ഞു, പാട്ടായി. പലരും എന്നെ വിളിച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. ഇത്രയും തിരക്ക് പിടിച്ച ജീവിതത്തില്‍ ഇടക്ക് ഒരു നൂറോളം ഫോണ്‍കോളുകള്‍ കൂടി വരാന്‍ തുടങ്ങിയപ്പോള്‍ ഞാനും ആകെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു.

എനിക്ക് മമ്മൂട്ടിയുടെ തനിയാവര്‍ത്തനം എന്ന സിനിമയാണ് ഓര്‍മ്മ വന്നത്. അതില്‍ സമൂഹം നായകനെ മാനസികരോഗി ആക്കുകയാണ്. വിളിച്ച എല്ലാവരും പല മരുന്നുകളും പറഞ്ഞു തന്നു. സുന്നാമക്കി മുതല്‍ കരിഞ്ചീരകം വരെ. നമ്മുടെ പെരും ജീരകവും ഉലുവയും പലവിധ ഫലവര്‍ഗങ്ങളും അക്കൂട്ടത്തിലുണ്ട്. എനിക്കാണെങ്കില്‍ ഫോണെടുക്കാത്ത സ്വഭാവമില്ല. ആരു വിളിച്ചാലും ഞാന്‍ ഫോണ്‍ എടുക്കും. കഴിഞ്ഞ 23 വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന എനിക്ക് ഒരൊറ്റ ഫോണ്‍ നമ്പര്‍ മാത്രമേ ഉള്ളൂ. ഇപ്പോഴാണെങ്കില്‍ ബിസിനസ് പൊടിപാറുന്ന സമയവും. എങ്ങിനെയാണ് ഫോണ്‍ എടുക്കാതിരിക്കുക. എനിക്കാണെങ്കില്‍ യാതൊരു ആരോഗ്യപ്രശ്‌നവുമില്ല.

ഞാനും എന്റെ ഭാര്യയും മക്കളും എനിക്ക് കോവിഡ് രോഗം വന്നതിനുശേഷവും എല്ലാദിവസവും വീഡിയോ കോള്‍ ചെയ്യുന്നവരാണ്. ഒരു ദിവസം പോലും അവള്‍ എന്റെ മുന്നില്‍ കണ്ണ് നീര്‍ കാണിച്ചിട്ടില്ല. അത്രയും ധൈര്യമുള്ള സത്രീയാണ് അവള്‍. എല്ലാം പടച്ച തമ്പുരാനില്‍ അര്‍പ്പിച്ച ധൈര്യം. എന്നാല്‍ രോഗവിവരം പറയാത്തതിന്റെ പേരില്‍ കുടുംബത്തിലെ പലരും അവളേയും എന്നേയും കുറ്റപ്പെടുത്താന്‍ തുടങ്ങി. സത്യത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സാധാരണപോലെ തുടരുകയും നെഗറ്റീവ് ആയതിനുശേഷം മറ്റുള്ളവരോട് പറയുകയും ചെയ്യാം എന്നതായിരുന്നു ധാരണ. എന്റെ സഹോദരന്‍ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോക്ടര്‍ അനീസ് അലിയും എന്റെ അഭിപ്രായത്തെ ശരിവെച്ചിരുന്നു.

എന്നാല്‍ എന്റെ മറ്റു രണ്ടു സഹോദരന്മാരോട് ഞാനിത് അവതരിപ്പിച്ചിരുന്നില്ല. അതുകാരണം ഒരാള്‍ക്ക് എന്നോട് വലിയ പരിഭവമായി. ഒരു നീണ്ട മെസ്സേജ് തന്നെ അദ്ദേഹം അയച്ചു. അദ്ദേഹത്തിനും എനിക്കും ഒരു വയസ്സ് മാത്രമേ വ്യത്യാസമേയുള്ളൂ. എന്റെ കളിക്കൂട്ടുകാരനാണ്. വളരെ സാധുവായ ഒരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. അതു കൊണ്ടാണ് ആ സഹോദരനെ അറിയിക്കാതിരുന്നത്.

എന്റെ മറ്റൊരു സഹോദരന്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ഈ കാര്യം ഒന്നും അറിയാത്ത എന്റെ സുഹൃത്തായ
രാജേഷ് വളാഞ്ചേരിയെ വിളിച്ചു എനിക്കുവേണ്ടി എല്ലാം ചെയ്തു കൊടുക്കണം എന്നു പറഞ്ഞു. ഞങ്ങളുടേത് ഒരു ഡോക്ടര്‍ കുടുംബം ആണ്. എങ്ങോട്ട് തിരിഞ്ഞാലും ഡോക്ടര്‍മാര്‍.

മലബാറിലെ പ്രശസ്ത സൈക്കോളജിസ്റ്റായ എന്റെ പിതാവ് സ്വതവേ വളരെ കോണ്‍ഫിഡന്റാണ്. അദ്ദേഹവും അദ്ദേഹത്തിന് കിട്ടിയ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ എന്റെ ഭാര്യയെ വിളിച്ചു പലതവണ തന്റെ വേവലാതി രേഖപ്പെടുത്തി. എന്റെ ഭാര്യ പിതാവും, മാതാവും മനസ്സില്‍ പ്രാര്‍ത്ഥനയോടെ എന്നെ വിശ്വസിച്ചു. എന്നെ വിളിക്കാന്‍ സമയം മെനക്കെടുതത്തിയില്ല.

എനിക്കൊരു അളിയാക്കയും അമ്മായിയുമുണ്ട്. ഉപ്പയുടെ പെങ്ങളുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയും. ഉപ്പക്ക് സഹോദരിയായി ഒരാളേയുള്ളൂ. പി.കെ കുട്ടിയെന്നാണ് അളിയാക്കയുടെ പേര്. ബ്രിട്ടീഷ് എയര്‍വേഴ്‌സിനെ റീജിയണല്‍ മാനേജറായിരുന്നു. ജീവിതത്തില്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ ദൈവം അവര്‍ക്കു വിധിയേകിയിരുന്നില്ല. ഞങ്ങളായിരുന്നു അവരുടെ മക്കള്‍, വീട്ടില്‍ പലപ്പോഴും വരും. സ്വന്തം മക്കളെ പോലെ നോക്കും, ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ചോദിക്കും, പങ്കു വെക്കും. അങ്ങനെ പല തരത്തില്‍ എന്നെ സ്വാധീനിച്ച വ്യക്തിയാണദ്ദേഹം. എം.ബി.എ എന്താണെന്ന് എനിക്ക് പരിചയപ്പെടുത്തി തന്നത് അദ്ദേഹമാണ്. എനിക്ക് ജീവിതത്തില്‍ ഒരു ഇംഗ്ലീഷ് നിഘണ്ടു അദ്ദേഹം സമ്മാനിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കാനും ഇതുവഴി അദ്ദേഹം നിമിത്തമായെന്നും പറയാം. അദ്ദേഹത്തിനു എന്നെ നന്നായി അറിയാം. അതു കൊണ്ട് തന്നെ എന്റെ രോഗ വിവരം അറിഞ്ഞപ്പോള്‍ അളിയാക്ക എന്നെ വിളിച്ചില്ല. എനിക്കറിയാം അദ്ദേഹം എന്നെ മനപ്പൂര്‍വം വിളിക്കാതിരുന്നതാണെന്ന്.

 

പക്ഷേ അമ്മായി വിളിച്ചു, പൊട്ടിക്കരഞ്ഞു. അമ്മായി ലോകം അറിയാത്ത ആളൊന്നുമല്ല, അളിയാക്കാന്റെ കൂടെ ലോകം ചുറ്റിയിട്ടുണ്ടവര്‍. സ്വിറ്റ്‌സര്‍ലാന്റില്‍ ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യം പോയത് അമ്മായിയാണ്. പക്ഷേ ദുര്‍ബല മനസ്‌കയാണവര്‍. ചെറുപ്പം മുതല്‍ എനിക്കു നല്‍കിയ സ്‌നേഹവും കൊവിഡിനെ കുറിച്ചുള്ള അകാരണമായ ഭയവും പല തരം ചിന്തകള്‍ ഒരു പക്ഷേ അവരുടെ മനസ്സിലൂടെ മിന്നിമറഞ്ഞിട്ടുണ്ടാവും.

ഇതില്‍ തന്നെ ഒരു സുഹൃത്തിന്റെ കാര്യം എടുത്തുപറയണം, റഫീഖ് എന്ന കാസര്‍കോട്ടുകാരന്‍. ബിസിനസുകാരനായ ഇദ്ദേഹം എന്റെ രോഗവിവരം ഓഫീസില്‍ നിന്ന് കേട്ടറിഞ്ഞു. ഞാനുമായി ഒന്നും ചോദിക്കാതെ എനിക്കുള്ള ഭക്ഷണം വീട്ടില്‍ എത്തിച്ചു തരുമായിരുന്നു. എപ്പോള്‍ വരുമ്പോഴും പോസിറ്റീവ് എനര്‍ജി മുഖത്ത് വെച്ചിട്ടാണ് പോവുക. രോഗത്തെ കുറിച്ച് ഒന്നും ചോദിക്കില്ല. ബിസിനസ് മാത്രം സംസാരിക്കും കുറച്ച് അകലത്തില്‍ നിന്നു കൊണ്ട്.

മുകളില്‍ ഞാന്‍ എന്റെ അവസ്ഥയാണ് വിവരിച്ചത്. ഇതിലും ഭീകരമായ അവസ്ഥയാണ് ഗള്‍ഫിലും നാട്ടിലും ഉള്ള പല കൊവിഡ് രോഗികളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികള്‍ ആണെങ്കില്‍ മിക്കവാറും ഒറ്റയ്ക്ക് ആയിരിക്കും റൂമില്‍. ടിവിയിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും അവരുടെ മനസ്സിലേക്ക് എത്രയോ മെസ്സേജുകള്‍ കൊവിഡിനെ കുറിച്ചു വന്നു കൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും അവരുടെ മനസ്സില്‍ ഒരു ഫിയര്‍ സൈക്കോസിസ് രൂപപ്പെട്ടിരിക്കുന്നു. ലോകത്ത് പലരുടേയും മരണം രേഖപ്പെടുത്തിയിരിക്കുന്നത് കോവിഡിന്റെ പേരിലാണ്. ഒരുപക്ഷേ ഹാര്‍ട്ട് അറ്റാക്ക് ആയിരിക്കും കാരണം. പലരും വലിയ മാനസിക സമ്മര്‍ദ്ദത്തിലാവും


ദോഹയിലെ ഹമദ് ഹോസ്പിറ്റലിലെ കോവിഡ് സെക്ഷനിലെ ഡോക്ടര്‍ ഇര്‍ഫാന്‍ എന്റെ കോ ബ്രദര്‍ ആണ്. അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് എല്ലാ മരുന്നുകളും നിര്‍ത്താനാണ്. കാരണം താങ്കള്‍ക്ക് യാതൊരു സൂചനകളും ഇപ്പോള്‍ കാണുന്നില്ല. ചുമ, തലവേദന, പനി ഒന്നുമില്ല. ഏഴു ദിവസം കഴിഞ്ഞിരിക്കുന്നു. ഡി ഹൈഡ്രേറ്റ് ചെയ്തുകൊണ്ടിരിക്കുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക. അത്രയും മാത്രമേ ചെയ്യാനുള്ളൂ. വളരെ കുറഞ്ഞ ആളുകള്‍ക്കാണ് ഇത് വളരെ മോശമായ അവസ്ഥയിലേക്ക് പോകുന്നുള്ളൂ. അതുതന്നെ യാതൊരു ശ്രദ്ധയും കൊടുക്കാതെ അശ്രദ്ധരായി നടക്കുന്ന ആളുകള്‍ക്ക്. ഡ്രഗ് അഡിക്ട്‌സ്, ചെയിന്‍സ്‌മോക്കേസ്, ഉറക്കം ശരിയായ രീതിയില്‍ ലഭിക്കാത്തവര്‍, മറ്റ് പല രീതിയിലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഇവരൊക്കെ ശ്രദ്ധിക്കണം, അവര്‍ക്കുപോലും ഉറച്ച മനസ്സുണ്ടെങ്കില്‍ തിരിച്ചു വരാവുന്നതേയുള്ളൂ. ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

മാത്രവുമല്ല കോവിഡ് വന്നു പോവുകയാണ് ഏറ്റവും നല്ലത്. ദോഹയും ദുബായിയും എല്ലാം സ്വയം ആര്‍ജിത പ്രതിരോധത്തിലേക്ക് എത്തിയിരിക്കുന്നു. എനിക്കുറപ്പാണ് ഇതുവരേ വിദേശത്ത് മരണപ്പെട്ട ഒരു ചെറിയ ശതമാനമെങ്കിലും ഞാന്‍ മേല്‍പ്പറഞ്ഞ സൈക്കോസിസ് കാരണം മരണപ്പെട്ടിരിക്കുന്നവരായിരിക്കും. കഴിഞ്ഞ ഒരു മൂന്നു മാസത്തിനിടയ്ക്ക് എല്ലാ ആഴ്ചകളിലും ഒരു പത്ത് ടെലിഫോണ്‍ കോള്‍ എങ്കിലും നാട്ടില്‍ നിന്ന് എനിക്ക് വരാറുണ്ടായിരുന്നു. അവരുടെ ബന്ധത്തിലും കുടുംബത്തിലുള്ള കോവിഡ് രോഗികളെ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും പറഞ്ഞായിരുന്നു അത്തരത്തിലുള്ള ഫോണ്‍കോളുകള്‍. മിക്കവാറും ആളുകള്‍ വലിയ വേവലാതിയോടെയുള്ള ഫോണ്‍ വിളികളാണ് ചെയ്തത്. എല്ലാ രോഗികളെയും ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ബന്ധപ്പെട്ടിരുന്നു.

എന്റെ കമ്പനിയുടെ PRO ആയ കുഞ്ഞുമുഹമ്മദ് മുഖ്യമന്ത്രിയുടെയുടെ ടാസ്‌ക് ഫോഴ്‌സ് മെമ്പര്‍ ആണ്. അദ്ദേഹം വഴിയും മറ്റ് കെ.എം.സി.സി പോലുള്ള സന്നദ്ധ സംഘടനകള്‍ വഴിയും എനിക്ക് ഒരുപാട് പേരെ സഹായിക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ ഞാന്‍ വിളിച്ച് സംസാരിച്ച രോഗം ബാധിച്ച മിക്കവാറും ആളുകള്‍ക്ക് യാതൊരു തരത്തിലുള്ള കാര്യമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. അവരുടെയൊക്കെ പ്രശ്‌നം ഒറ്റപ്പെടലും മാനസികമായ വേവലാതികളും നാട്ടില്‍ നിന്നുള്ള ആളുകളുടെ കരച്ചിലോടെയുള്ള ഫോണ്‍വിളികളുമായിരുന്നു. മിക്കവാറും ആളുകള്‍ക്ക് നാട്ടിലേക്ക് എപ്പോള്‍ പോകാന്‍ പറ്റുമെന്നുള്ള ആധി ഉണ്ടായിരുന്നു. ഒരുപക്ഷേ നാട്ടിലേക്ക് അത്യാവശ്യത്തിന് വിമാനം ഉണ്ടായിരുന്നുവെങ്കില്‍ തന്നെ ഒത്തിരി പേരുടെ ജീവിതം രക്ഷിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

നാട്ടില്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ പലരുടെയും രോഗം 50 ശതമാനം കുറയും. അതങ്ങിനെയാണ് പ്രവാസികളുടെ മാനസികാവസ്ഥ. മഹാ ഭൂരിപക്ഷം ആളുകളും കുടുംബം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥ. ഈ രോഗം കാരണം ഐസലേഷന്‍ ചെയ്യേണ്ടി വന്നാല്‍ അവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് ആണ് മാറ്റുക. അപ്പോള്‍ വീണ്ടും ഒറ്റപ്പെടുന്ന അവസ്ഥ. ഇതെല്ലാം ഒരു ഒരുപാടുപേരെ വിഷാദത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. എത്ര ധൈര്യം ഉള്ളവരെയും പിടിച്ചുകുലുക്കാന്‍ കഴിയുന്ന കോവിഡ് വാര്‍ത്തകളുടെ അതിപ്രസരവും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല.


ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്വയം ആര്‍ജിത പ്രതിരോധം കൊവിഡിന്റെ കാര്യത്തിലും ഉണ്ട് എന്ന് തന്നെയാണ്. എത്ര കാലത്തേക്ക് പ്രതിരോധം നിലനില്‍ക്കും എന്നത് റിസര്‍ച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യ സഹോദരനും ഭാര്യയും യുകെയിലെ വാര്‍വിക് ഷെയര്‍ ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍മാരാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു മൂന്നു മാസം മുന്നേ കോവിഡ് വന്നു പോയി. ആദ്യം വന്ന ഡോക്ടര്‍ ഷൈമക്ക് ഏഴുദിവസവും രണ്ടാമത് വന്ന ഡോക്ടര്‍ അന്‍സാരിക്ക് 14 ദിവസമാണ് ലീവ് കൊടുത്തത്. അതിനുശേഷം അവര്‍ വീണ്ടും തങ്ങളുടെ ജോലിയില്‍ മുഴുകി. 

ദുബായ് പോലുള്ള ചെറിയ രാജ്യങ്ങള്‍ക്ക് ഏറ്റവും നല്ലത് സ്വയം ആര്‍ജിത പ്രതിരോധശേഷിയിലേക്ക് നീങ്ങുന്നതാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകള്‍കളെക്കാള്‍ എത്രയോ അധികമാണ് അറിയാതെ വന്നുപോയ രോഗികളുടെയും സ്വയം ട്രീറ്റ്‌മെന്റ് എടുത്ത ആളുകളുടെയും കണക്ക്. അങ്ങിനെ വരുമ്പോള്‍ ഇപ്പോള്‍തന്നെ 50 ശതമാനത്തിനു മേലെ യു.എ.ഇ പോപുലേഷന് ഈ രോഗം വന്നിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. അപ്പോള്‍ യുഎഇ ഒരു സ്വയം ആര്‍ജ്ജിത പ്രതിരോധത്തിലേക്ക് പോവുകയാണ്. അബുദാബി ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡണ്ടും പ്രൈംമിനിസ്റ്ററുമായ ഷെയ്ഖ്മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ എന്റെ ഏറ്റവും വലിയ മോട്ടിവേഷനാണ്.


കേരളത്തിലുള്ള എന്റെ നാട്ടുകാരുടെ ധാരണ ദുബൈയിയും ഇവിടത്തെ ജനങ്ങളെയും ഈ രോഗം വളരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ്. എന്നാല്‍ യുഎഇയില്‍ ഉള്ളത് 90 ലക്ഷം ജനങ്ങളാണ്. ഒരു പത്തു ലക്ഷം പേരെങ്കിലും അവരുടെ സ്വദേശത്തേക്ക് തിരിച്ചു പോയിരിക്കും. ബാക്കിയുള്ളവര്‍ മഹാഭൂരിപക്ഷത്തിനും കോവിഡ വന്നുപോയി. എന്നാല്‍ ഇന്ത്യയുടെ സ്ഥിതി അങ്ങനെയല്ല. ജനസാന്ദ്രതയും ജനസംഖ്യയും വളരെ കൂടുതലാണ്. ജനങ്ങളുടെ സാമ്പത്തിക മാനസിക അവസ്ഥയും അത്ര മെച്ചപ്പെട്ട താണെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ ഓരോരുത്തരും വേണ്ട രീതിയിലുള്ള മുന്‍കരുതലുകള്‍ എടുക്കണം. എന്നാല്‍ യാതൊരു തരത്തിലുള്ള വേവലാതികളും ആവശ്യമില്ലതാനും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago