പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
പാലക്കാട്: മദ്യനയത്തില്‍ പാലക്കാട് നഗരസഭ സ്വീകരിക്കുന്ന ഇരട്ടത്താപ്പു നയത്തില്‍ പ്രതിഷേധിച്ച് മദ്യവ്യവസായ തൊഴിലാളി യൂനിയന്‍ സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ബീവറേജ് ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും പൊലിസ് സഹായത്തോടെ അവ മുദ്രവയ്ക്കുകയും ചെയ്ത നടപടിക്കു പിന്നില്‍ വന്‍ കോഴയുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം ടി.കെ അച്യുതന് ആരോപിച്ചു.
ബാറുടമകളില്‍നിന്ന് വന്‍തുക കോഴയായി ബി.ജെ.പി നേതാക്കള്‍ കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ ബിവറേജ് ഷോപ്പുകള്‍ക്കും ബാറുകള്‍ക്കും രണ്ടു രീതിയില്‍ പ്രവര്‍ത്തനാനുമതി നല്കുന്ന നഗരസഭയുടെ ഇരട്ടാത്താപ്പുനയം പൊതുജന മധ്യത്തില്‍ തുറന്നു കാട്ടുന്നതിനായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭാ ഓഫിസിന് സമീപം സമാപിച്ചു. നഗരത്തിലെ ബിവറേജ് ഷോപ്പുകള്‍ക്ക് അനുമതി നിഷേധിച്ചതും ബാറിന് ലൈസന്‍സ് പുതുക്കി നല്കിയ സംഭവത്തിലും നഗരസഭയിലെ ചില കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ചീങ്ങന്നൂര്‍ മനോജ് അധ്യക്ഷനായിരുന്നു. എം.സി സജീവന്, കെ മോഹനന്, തൃപ്പാളൂര്‍ ശശി, എച്ച് മുബാറക്, കാര്ത്തികേയന്, സനല്പ്രകാശ്, കലാധരന്‍, സനില്‍, കെ ശിവരാമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."