കരിപ്പൂരില്‍ 248 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുന്നു
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 248 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താന്‍ തീരുമാനം. ഇന്നലെ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി. റണ്‍വേ വികസനത്തിനായി 248 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ വേഗത്തിലാക്കുക.
ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം എത്തിയിട്ടുണ്ട്.
റണ്‍വേ 2860 മീറ്ററില്‍ നിന്ന് 3627 മീറ്ററായി വികസിപ്പിക്കുന്നതിന് 213 ഏക്കറും, വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടാകുമ്പോള്‍ നിര്‍ത്തേണ്ടി വരുന്ന ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രാച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറുമടക്കം248 ഏക്കറാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക. ഡയറക്ടര്‍ കെ.ജനാര്‍ദനന്‍, ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
വിമാനത്താവളത്തിന് സ്ഥലം നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക അടക്കമുള്ള കാര്യങ്ങളും പ്രദേശത്തെ സ്ഥിതിഗതികളും യോഗം വിലയിരുത്തി. സ്ഥലമേറ്റെടുപ്പിനെതിരേ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."