ധാര്‍മികതയുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം: ബെന്നി ബെഹനാന്
കൊച്ചി: പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്നും ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് ദുരന്തത്തിനു കാരണമെന്നമെന്നുമുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്.
യു.ഡി.എഫ് നിരന്തരം ഉന്നയിച്ചുവന്നിരുന്ന ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം അമിക്കസ് ക്യൂറിയും ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 450 മനുഷ്യ ജീവനുകള്‍ക്കും കോടികളുടെ നാശനഷ്ടത്തിനും ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് അവകാശമില്ല. റിപ്പോര്‍ട്ട് വന്ന ശേഷവും ജനങ്ങളെ പരിഹസിക്കുകയും മാധ്യമങ്ങളോട് രോഷപ്രകടനം നടത്തുകയും ചെയ്യുന്ന വൈദ്യുതി മന്ത്രിയെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."