റാന്തല്‍ കത്തിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി
കൊടുങ്ങല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും വൈദ്യുതി ചാര്‍ജ് വര്‍ധനവിനുമെതിരേ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂറ്റ് ചാപ്പാറ കെ.എസ്.ഇ.ബി ഓഫിസിലേക്ക് റാന്തല്‍ കത്തിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി.ഷാജുമോന്‍ വട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.ജി പ്രശാന്ത്ലാല്‍ അധ്യക്ഷനായി. എല്‍.കെ മനോജ്, പ്രേംജി, കെ.എ സുനില്‍കുമാര്‍, ഇറ്റിത്തറ സന്തോഷ്, വി.ജി ഉണ്ണികൃഷ്ണന്, കെ.എസ് ശിവറാം, മായ സജീവ്, പി.വി ശിവശങ്കരന് സംസാരിച്ചു. കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണപുരം കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് എ.ആര് അജിഘോഷ് ഉദ്ഘാടനം ചെയ്തു. പി.എസ് അനില്‍കുമാര്‍ അധ്യക്ഷനായി. സതീഷ് ആമണ്ടൂര്‍, സി.കെ പുരുഷോത്തമന്, കെ.പി ശശീന്ദ്രന്, നിര്‍മ്മല രഘുനാഥ്, ഷിംജി അജിതന്, ശിവദാസന്‍, ജോഷി കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."