എം.എം ജേക്കബിന് വിട
രാമപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മേഘാലയ മുന്ഗവര്ണറുമായിരുന്ന എം.എം ജേക്കബിന് ഔദ്യോഗിക ബഹുമതികളോടെ വിട. രാമപുരംസെന്റ് അഗസ്റ്റിന് ഫെറോന പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വീട്ടില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മാര്‍ ജേക്കബ് മുരിക്കന്‍ നേതൃത്വം നല്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
മന്ത്രി മാത്യു ടി. തോമസ്, എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ കുര്യന്, എ.ഐ.സി.സി. സെക്രട്ടറി മുകുള്‍ വാസ്നിക്, എം.എല്‍.എമാരായ കെ.എം മാണി, പി.ജെ ജോസഫ്, എന്‍. ജയരാജ്, കെ. മുരളീധരന്, കെ.സി ജോസഫ്, പി.ടി തോമസ്, അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍, വി.ഡി സതീശന്, കെ.എസ് ശബരീനാഥ്, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, മഹിള കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ്, കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്, പി.സി വിഷ്ണുനാഥ്, ആര്യാടന് മുഹമ്മദ്, പി.സി ചാക്കോ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്, എന്‍.സി.പി നേതാവ് പീതാംബരന് മാസ്റ്റര്‍, ടി.എച്ച് മുസ്തഫ, മുന്‍ എം.പി പി.സി തോമസ്, ഡൊമിനിക്ക് പ്രസന്റേഷന്, അടൂര്‍ പ്രകാശ്, ഇബ്രാഹിംകുട്ടി കല്ലാര്‍, സി.എന്‍ സോമരാജന് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്കാരചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വേണ്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ അധ്യക്ഷതയില്‍ അനുശോചന സമ്മേളനം നടത്തി.
സോണിയാഗാന്ധി എം.എം. ജേക്കബിന്റെ മകള്‍ ജയയെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശം ശവസംസ്ക്കാര ചടങ്ങിനിടയില്‍ എ.ഐ.സി.സി. സെക്രട്ടറി മുകുള്‍വാസ്നിക് വായിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായാണ് മുകുള്‍ വാസ്നിക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."