HOME
DETAILS
MAL
ചൈനയുമായി തന്ത്രപ്രധാന കരാറിന്റെ വക്കിലെന്ന് ഇറാന്
backup
July 07 2020 | 02:07 AM
തെഹ്റാന്: ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഇറാന്. 25 വര്‍ഷത്തേക്കുളള കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൈനയുമായി നടന്നുവരികയാണെന്നാണ് ഇറാന് വിദേശകാര്യമന്ത്രി ജാവേദ് ദരീഫ് പാര്‍ലമെന്റില്‍ പറഞ്ഞു.
ഒരു വിദേശരാജ്യവുമായി കരാറൊപ്പിടാനുള്ള ചര്‍ച്ചകള്‍ ഇറാന് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹം രാജ്യത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കെയാണ് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മാസം മുന്‍ പ്രസിഡന്റ് അഹ്മദ് നജദ് ഈ രഹസ്യ ചര്‍ച്ചയെ അപലപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ലമെന്റിലും വിഷയം വിവാദമായി. എന്നാല്‍ ഇതില്‍ ഒരു രഹസ്യവുമില്ലെന്നും ചൈനയുമായുള്ള കരാറില്‍ ധാരണയാവുമ്പോള്‍ രാജ്യത്തെ അറിയിക്കുമെന്നുമാണ് ജാവേദ് ദരീഫ് പറഞ്ഞത്.
കൊവിഡ് പ്രതിസന്ധിക്കു ശേഷം സാമ്പത്തിക മേഖലയെ തിരിച്ചുപിടിച്ച ചൈനയുമായി കരാറിലേര്‍പ്പെടുന്നത് ഇറാനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ വിലക്കുകള്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ സാധ്യമാവാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇറാന് അസംസ്കൃതഎണ്ണയുടെ വലിയൊരു വിപണി കൂടിയാണ് ചൈന.
ചൈനയുമായി തന്ത്രപ്രധാന കരാറിലേര്‍പ്പെടുന്നതിന് ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."