ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് സൂചന
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്. രണ്ടു മാസത്തെ അവധിക്ക് ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ ചീഫ് സെക്രട്ടറി ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ശിവശങ്കര്‍ നിര്‍ബന്ധിത അവധിക്ക് അപേക്ഷ നല്‍കിയതെന്നാണ് സൂചന.
ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം തനിക്കു നേരെ നീളുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയത് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
ശിവശങ്കറിന് പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല മുന്‍ കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദിനാണ്. 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിര്‍ മുഹമ്മദ് 2016 മുതല്‍ കണ്ണൂര്‍ കലക്ടറായിരുന്നു. നിലവില്‍ ശുചിത്വ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."