ഏപ്രിലിലെ ഭക്ഷ്യധാന്യ വിതരണം
പാലക്കാട്: ഏപ്രിലിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ എ.എ.വൈ വിഭാഗക്കാര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.
മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിലും കൂടാതെ ഓരോ കാര്‍ഡിനും മൂന്ന് കിലോ അല്ലെങ്കില്‍ രണ്ട് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
മുന്‍ഗണനേതര സബ്‌സിഡിയില്ലാ വിഭാഗക്കാര്‍ക്ക് കിലോയ്ക്ക് 10.90 രൂപാ നിരക്കില്‍ കാര്‍ഡൊന്നിന് നാല് കിലോ അരിയും മൂന്ന് കിലോ അല്ലെങ്കില്‍ രണ്ട് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും നല്‍കും.
വൈദ്യുതീകരിച്ച ഭവനമുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ 17 രൂപ നിരക്കിലും വൈദ്യുതിയില്ലാത്ത വീടുകളിലെ കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണ 34 രൂപ നിരക്കിലും ലഭിക്കും. പൊതു വിതരണം സംബന്ധിച്ച പരാതികള്‍ 180042515501967 എന്ന ടോള്‍ഫ്രീ നമ്പറിലോ, ജില്ലാ സപ്ലൈ ഓഫിസിലോ, ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസുകളിലോ അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫിസ്- 04922-222325, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫിസ്- 04923-222329, മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫിസ്- 04924-222265, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫിസ്- 0466- 2244397, പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസ്-0491-2536872, പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസ്- 0466-2970300, പാലക്കാട് ജില്ലാ സപ്ലൈ ഓഫിസ്- 0491-2505541.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."