പുത്തന്‍പാടം കോളനിവാസികള്‍ നടവഴിയില്ലാതെ ദുരിതത്തിലാണ്
കൊല്ലങ്കോട്:ഏഴുപതിറ്റാണ്ടിലധികമായി ഉപയോഗിക്കുന്ന് വരമ്പ് റോഡാക്കി വികസിപ്പാക്കാത്തതിനാല്‍ കോളനിവാസികള്‍ ഇപ്പോഴും മൃതദേഹം ചുമക്കുന്നത് വരമ്പിലൂടെയാണ്.
പറത്തോട്,പുത്തന്‍പാടം കോളനിവാസികള്‍ വഴിനടക്കുവാന്‍ 400 മീറ്ററിലധികം ദൂരം ഒരാള്‍ക്കുമാത്രം കടക്കാവുന്ന തരത്തിലുള്ള വരമ്പിലൂടെയാണ് രോഗികളും,വിദ്യാര്‍ഥികളും റോഡിലെത്തുന്നത്.ഇരവാലന്‍ വിഭാഗത്തില്‍ പെടുന്ന കോളനിവാസികള്‍ക്ക് പട്ടികവര്‍ഗ്ഗവകുപ്പില്‍ ഉള്‍പെടുത്തണമെന്നാവശ്യപെട്ടുകൊണ്ട് മാസങ്ങളായി കുടില്‍കെട്ടി സമരം നടക്കുബോഴും ഇവരുടെ വികസനം എവിടേയുമെത്താതെ നിലച്ചിരിക്കുകയാണ്.കഴിഞ്ഞദിവസം പറത്തോട് കോളനിവാസിയായ കണ്ട(70)ന്റെ മൃതദേഹം കോളനിയില്‍ നിന്നും വരമ്പത്തുകൂടിയാണ് പ്രധാന റോഡുവരെ മുളയില്‍കെട്ടി കൊണ്ടുപോയത്.
സ്വകാര്യ വ്യക്തി സ്ഥലം നല്‍കുവാന്‍ തയ്യാറാവാത്തതാണ് റോഡ്‌വികസനം തടസമായിട്ടുള്ളതെന്ന് കോളനിവാസികള്‍ പറയുന്നു. ആദിവാസി കോളനിയിലേക്ക് സ്വകാര്യ ഉടമ സ്ഥലം നല്‍കിയില്ലെങ്കില്‍ സ്ഥലം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് തുക നിശ്ചയിച്ച് കോളനിക്കായി വാങ്ങി നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്ന് പട്ടികജാതി-വര്‍ഗ്ഗ സംഘടനകള്‍ ആരോപിക്കുന്നു.
ഇരവാലന്‍ സമുദായക്കാര്‍ ആദിവാസി വിഭാഗത്തില്‍ ഉള്‍പെടാത്തതിനാല്‍ പട്ടികവര്‍ഗ്ഗഫണ്ട് വിനിയോഗിക്കുവാന്‍ തടസ്സമായിനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു എന്നാല്‍ മനുഷ്യത്വത്തിന്റെ മാനം നല്‍കി പറത്തോട് - പുത്തന്‍പാടം കോളനികളിലേക്ക് റോഡ് എത്തിക്കുവാന്‍ ജില്ലാ കലക്ടറും തയ്യാറാവുന്നില്ലെന്ന് കോളനിവാസിയായ മണികണ്ഠന്‍ പറയുന്നു.
മരണപെട്ട കണ്ടന്റെ ശവമഞ്ജം കൊണ്ടുപോകുവാന്‍ രണ്ടുപേര്‍ വരമ്പത്തും രണ്ടുപേര്‍പാടത്തും നടക്കേണ്ടഅവസ്ഥയാണുണ്ടായത്.. ജാതി നിര്‍ണയത്തിനും റോഡ് വികസനത്തിനും ബന്ധമില്ലെങ്കിലും റോഡ് വികസനം പറത്തോട്, പുത്തന്‍പാടം കോളനിയിലേക്ക് എത്തിക്കാത്തതിനു ഉത്തരവാദികള്‍ മാറിമാറിവരുന്ന ജനപ്രതിനിധികളാണെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."