'അബ് ഹോഗാ ന്യായ്': ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്യാംപയിന് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം, ഒപ്പം ഗാനവും
ന്യൂഡല്‍ഹി: പുതിയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കോണ്‍ഗ്രസ്. 'അബ് ഹോഗാ ന്യായ്' (ഇനി നീതി ലഭിക്കും) എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. മിനിമം വരുമാന പദ്ധതിയായ 'ന്യായ്' എന്നതിനോട് ചേര്‍ന്നാണ് മുദ്രാവാക്യം രൂപീകരിച്ചിരിക്കുന്നത്. കൂടെ, രാജ്യം ബി.ജെ.പി ഭരണത്തില്‍ അനീതിയിലായെന്ന സന്ദേശവും നല്‍കുന്നു.
'നീതി' എന്ന ആശയത്തിലൂന്നിയാവും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. 'ജനങ്ങള്‍ പ്രവര്‍ത്തന രാഹിത്യത്തെപ്പറ്റി സംസാരിക്കുന്നു, കഴിഞ്ഞ അഞ്ചു വര്‍ഷം ബി.ജെ.പി ഒന്നും നല്‍കാത്തതിനെപ്പറ്റി സംസാരിക്കുന്നു. പാവങ്ങള്‍ക്ക് നീതി ലഭിക്കാത്തതിനെപ്പറ്റിയും വാഗ്ദാനലംഘനം നടത്തിയതിനെപ്പറ്റിയും സംസാരിക്കുന്നു'- ആനന്ദ് ശര്‍മ പറഞ്ഞു.
പ്രശസ്ത രചയിതാവ് ജാവേദ് അക്തര്‍ രചിച്ച പാട്ടാണ് കോണ്‍ഗ്രസിന്റെ പ്രചരണ ഗാനം. നിഖില്‍ അദ്വാനി വീഡിയോ സംവിധാനം ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെയ്‌നര്‍ ലോറികളില്‍ സ്‌ക്രീന്‍ ഘടിപ്പിച്ച് കോണ്‍ഗ്രസിന്റെ സന്ദേശമെത്തിക്കുമെന്ന് ആനന്ദ് ശര്‍മ അറിയിച്ചു.
ठान लिया है सारे हिंदुस्तान ने,
— Congress (@INCIndia) 7 April 2019
आयी है सुनहरी घड़ी "न्याय की।
हर धोखे, जुमले का होगा हिसाब,
घड़ियां खत्म हुई अब "अन्याय" की।।
कांग्रेस बनेगी हर जन की आवाज,
दूर करेगी पीड़ा हर "असहाय" की।।#AbHogaNYAY pic.twitter.com/xGXs8GV7Fp
തൊഴില്‍, മിനിമം വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ നാലു കാര്യങ്ങളില്‍ ഊന്നിയാണ് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗത്തിന് വര്‍ഷത്തില്‍ 72,000 രൂപ മിനിമം വരുമാനവും പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."