മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗമില്ല വിവാഹ ഭക്ഷണ മാലിന്യങ്ങള്‍ കായലില്‍ തള്ളുന്നു
മാറഞ്ചേരി: കല്യാണ മണ്ഡപങ്ങളില്‍ നടക്കുന്ന സല്‍ക്കാരങ്ങള്‍ക്ക് ശേഷമുള്ള സംസ്‌ക്കരിക്കാനാകാത്ത മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീര്‍ത്തടങ്ങളില്‍ തള്ളുന്നു.
മണ്ഡപങ്ങളിലെ വിവാഹ സല്‍ക്കാരങ്ങള്‍ക്ക് ശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതാണ് ഇത്തരത്തില്‍ ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളാനുള്ള പ്രധാന കാരണം. മണ്ഡപങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ പരിപാടികള്‍ക്ക് ശേഷം വരുന്ന മാലിന്യങ്ങള്‍ വീട്ടുകാര്‍ കൊണ്ടണ്ട് പോകണം എന്നുള്ള നിബന്ധനയും ഓഡിറ്റോറിയം ഉടമകള്‍ മുന്നോട്ട് വെക്കുന്നുണ്ടണ്ട്. ഇത്തരത്തിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ സംസ്‌ക്കരിക്കാനാകാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ഇവരില്‍ പലരും ഈ അവശിഷ്ടങ്ങള്‍ തള്ളുന്നതിന് പൊന്നാനി കോള്‍നിലങ്ങളെ ആശ്രയിക്കുന്നു. ഇത് വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കടക്കം കാരണമാവുകയും ചെയ്യും. പലപ്പോഴും രാത്രിയിലാണ് ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നത്. കായലോര വാസികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
എന്നാല്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണത്തിനുള്ള പദ്ധതിയുടെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും തൊട്ടടുത്ത ദിവസം തന്നെ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."