HOME
DETAILS

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

  
Web Desk
September 15, 2024 | 2:27 PM

bjp minister hate speech against congress mp rahul gandhi

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭീകരവാദിയെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് സിങ് ബിട്ടു. രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുല്‍ ഗാന്ധിയെന്നും, രാഹുലിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ബിട്ടു പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം. 

നേരത്തെ, അവര്‍ മുസ് ലിങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ അവര്‍ സിഖുകാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് മുന്‍പ് പിടികിട്ടാപുള്ളികളാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നത്. രാഹുലിന്റെ പരാമര്‍ശത്തെ അഭിനന്ദിക്കുന്നത് ഭീകരവാദികളാണ്. അദ്ദേഹം രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദിയാണ്. എന്റ അഭിപ്രായത്തില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവിനെ പിടികൂടുന്നതില്‍ പ്രതിഫലം നല്‍കണമെങ്കില്‍ അത് രാഹുല്‍ ഗാന്ധിയാണ്,' ബി.ജെ.പി നേതാവ് പറഞ്ഞു. 

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ലെന്നും, അദ്ദേഹം കൂടുതല്‍ സമയവും ഇന്ത്യക്ക് പുറത്താണെന്നും വിദേശത്ത് സുഹൃത്തുക്കളുണ്ടെന്നും ബി.ജെ.പി മന്ത്രി ആരോപിച്ചു. മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന മതപരമായ അസഹിഷ്ണുതയെ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.

bjp minister hate speech against congress mp rahul gandhi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  3 days ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  3 days ago
No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  3 days ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  3 days ago
No Image

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

Kerala
  •  3 days ago
No Image

സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  3 days ago
No Image

"ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ"; അറബ് ജീനിയസ് അവാർഡ് നേടിയ ഫലസ്തീനിയൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

uae
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: 'ആസൂത്രണം ചെയ്‌തവർ ഇപ്പോഴും പകൽവെളിച്ചത്തിൽ'; കോടതി വിധിയിൽ വിമർശനവുമായി മഞ്ജു വാര്യർ

Kerala
  •  3 days ago
No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  3 days ago